Image

സിനിമയില്‍ സ്‌ത്രീകള്‍ക്കെതിരായ അതിക്രമം: മുന്നറിയിപ്പ്‌ നല്‍കണമെന്ന്‌ നിര്‍ദേശം

Published on 26 April, 2018
സിനിമയില്‍ സ്‌ത്രീകള്‍ക്കെതിരായ അതിക്രമം: മുന്നറിയിപ്പ്‌ നല്‍കണമെന്ന്‌ നിര്‍ദേശം

തിരുവനന്തപുരം: സിനിമയിലും സീരിയലിലും സ്‌ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കാണിക്കുന്ന ദൃശ്യങ്ങള്‍ക്കൊപ്പം മുന്നറിയിപ്പ്‌ നല്‍കണമെന്ന്‌ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. സ്‌ത്രീകള്‍ക്കെതിരായ അതിക്രമം കാണിക്കുമ്പോള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണെന്ന മുന്നറിയിപ്പ്‌ നല്‍കണമെന്നാണ്‌ കമ്മീഷന്‍ ആക്‌ടിങ്ങ്‌ ചെയര്‍മാന്‍ പി.മോഹന്‍ദാസ്‌ നിര്‍ദേസം നല്‍കിയിട്ടുള്ളത്‌.

ഇതു സംബന്ധിച്ച്‌ സെന്‍സര്‍ ബോര്‍ഡിനും സാംസ്‌കാരിക സെക്രട്ടറിക്കും കമ്മീഷന്‍ നിര്‍ദേശം നല്‍കി. സിനിമയിലും സീരിയലിലും കാണുന്നത്‌ സ്‌ത്രീകളെ ബഹുമാനിക്കണമെന്ന ഭരണഘടനാ വ്യവസ്ഥയുടെ ലംഘനമാണെന്നും ചെയര്‍മാന്‍ വ്യക്തമാക്കി. ലൈംഗിക പീഡനം ഉള്‍പ്പെടെയുളളവ ചിത്രീകരിക്കുന്നത്‌ യുവാക്കളെ വഴി തെറ്റിക്കാന്‍ കാരണമായേക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയം കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ കൊണ്ടു വരുമെന്നും സെന്‍സര്‍ ബോര്‍ഡ്‌ അധികൃതര്‍ പറഞ്ഞു.






Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക