Image

ആരാധര്‍ക്കൊരു സന്തോഷ വാര്‍ത്ത: സണ്ണി ലിയോണ്‍ 26ന്‌ തിരുവനന്തപുരത്ത്‌

Published on 26 April, 2018
ആരാധര്‍ക്കൊരു സന്തോഷ വാര്‍ത്ത: സണ്ണി ലിയോണ്‍ 26ന്‌ തിരുവനന്തപുരത്ത്‌

ബോളിവുഡ്‌ താരം സണ്ണി ലിയോണ്‍ കൊച്ചിയില്‍ വന്നപ്പോഴുള്ള പുകിലുകള്‍ നാം കണ്ടതാണ്‌. അത്രയ്‌ക്കായിരുന്നു ആരാധകരുടെ തള്ളിക്കയറ്റം. സണ്ണിയും പരിപാടിയുടെ സംഘാടകരും പോലും ഇത്രയധികം ആരാധകര്‍ അവിടേക്ക്‌ ഒഴുകിയെത്തുമെന്ന്‌ പ്രതീക്ഷിച്ചില്ല. സ്‌നേഹക്കടല്‍ എന്നാണ്‌ സണ്ണി അന്നത്തെ ആരാധകരുടെ സംഗമത്തെ വിശേഷിപ്പിച്ചത്‌. ആരാധകര്‍ക്ക്‌ നടുവില്‍ പെട്ട സണ്ണിയുടെ കാര്‍-ചിത്രം ട്വിറ്ററില്‍ പങ്കു വച്ചു കൊണ്ടാണ്‌ താരം സന്തോഷം പങ്കു വച്ചത്‌.

ഇപ്പോഴിതാ ആരാധകര്‍ക്ക്‌ സന്തോഷവാര്‍ത്ത വീണ്ടുമെത്തുന്നു. ഒരു സ്വകാര്യ സ്ഥാപനം സംഘടിപ്പിക്കുന്ന ``ദി ഇന്‍ഡ്യന്‍ഡാന്‍സ്‌ ബിനാലെ' എന്ന നൃത്ത പരിപാടിയുമായില്‍ പങ്കെടുക്കാന്‍ 26ന്‌ സണ്ണി തലസ്ഥാനത്ത്‌ എത്തും. കൊച്ചിയില്‍ തനിക്ക്‌ ലഭിച്ച സ്‌നേഹോഷ്‌മളമായ വരവേല്‍പ്‌ തിരുവനന്തപുരത്തും ലഭിക്കുമെന്നാണ്‌ കരുതുന്നതെന്നും സണ്ണി നേരത്തേ ഒരു മാധ്യമത്തോട്‌ പറഞ്ഞിരുന്നു.

ഏതായാലും തലസ്ഥാന നഗരിയില്‍ എത്തുന്ന സണ്ണിക്ക്‌ ഗംഭീര സ്വീകരണം നല്‍കാനുള്ള തയ്യാറെടുപ്പിലാണ്‌ സ്ഥാപനത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. `ദി ഇന്‍ഡ്യന്‍ ഡാന്‍ഡ്‌ ബിനാലെ'യില്‍ തന്റെ ആരാധകര്‍ക്ക്‌ കണ്‍നിറയെ വിരുന്നൊരുക്കാനുള്ള തയ്യാറെടുപ്പിലാണ്‌ സണ്ണി ലിയോണും.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക