Image

മെഹ്‌ബൂബ മുഫ്‌തി ജിഹാദി മുഖ്യമന്ത്രിയെന്ന്‌ കത്‌വ കേസ്‌ പ്രതിഭാഗം അഭിഭാഷകന്‍

Published on 27 April, 2018
മെഹ്‌ബൂബ മുഫ്‌തി ജിഹാദി മുഖ്യമന്ത്രിയെന്ന്‌ കത്‌വ കേസ്‌ പ്രതിഭാഗം അഭിഭാഷകന്‍
ജമ്മു കശ്‌മീര്‍: മെഹ്‌ബൂബ മുഫ്‌തി ജിഹാദി മുഖ്യമന്ത്രിയാണെന്ന്‌ കത്‌വ കേസിലെ പ്രതിഭാഗം അഭിഭാഷകന്‍. ഇന്ത്യന്‍ എക്‌സ്‌പ്രസിനു നല്‍കിയ അഭിമുഖത്തിലാണ്‌ അഭിഭാഷകന്‍ അങ്കുര്‍ ശര്‍മയുടെ അപകീര്‍ത്തിപരമായ പരാമര്‍ശം.

' മെഹ്‌ബൂബ ജിഹാദിയാണ്‌. ഗോക്കളെ കടത്തുന്നവര്‍ക്കും വധിക്കുന്നവര്‍ക്കും അവര്‍ നിയമ പരിരക്ഷ നല്‍കുകയാണ്‌ ചെയ്യുന്നത്‌' - അങ്കുര്‍ പറഞ്ഞു. ബക്കര്‍വാളുകളേയും ഗുജ്ജാറുകളേയും ട്രൈബലുകളായാണ്‌ മുഫ്‌തി പരിഗണിക്കുന്നത്‌.

എന്നാല്‍ ജനസംഖ്യാപരമായ മാറ്റമുള്‍പെടെയുള്ള അസ്‌ ലാമിക്‌ ഫാസിസ്റ്റ അജണ്ടകളെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനമാണ്‌ അവരുടേതെന്നും അങ്കുര്‍ ആരോപിച്ചു. ബക്കര്‍വാളുകള്‍ നിഷ്‌ക്കളങ്കരും പാവങ്ങളുമാണെങ്കിലും ഹിന്ദുക്കള്‍ക്കെതിരാ വിഷം അവരില്‍ കുത്തുവെക്കപ്പെടുമെന്ന്‌ അയാള്‍ കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക