Image

ഷൈനി ഡാനിയേല്‍ സണ്ണിവെയ്ല്‍ സിറ്റി കൗണ്‍സില്‍ സ്ഥാനാര്‍ഥി

പി.പി.ചെറിയാന്‍ Published on 27 April, 2018
ഷൈനി ഡാനിയേല്‍ സണ്ണിവെയ്ല്‍ സിറ്റി കൗണ്‍സില്‍ സ്ഥാനാര്‍ഥി
ഡാലസ്: സണ്ണിവെയ്ല്‍ സിറ്റി കൗണ്‍സിലിലേക്ക് മെയ് 5 ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ അറ്റോര്‍ണി ഷൈനി ഡാനിയേല്‍ മത്സരിക്കുന്നു. മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് സജി ജോര്‍ജ് രാജിവെച്ച സീറ്റിലാണ് ഷൈനി ഡാനിയേല്‍ മത്സരിക്കുന്നത്. മസ്‌കിറ്റ് അഗപ്പ ഹോം ഹെല്‍ത്ത് കെയര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍, അഡ്മിനിസ്‌ട്രേറ്റര്‍ എന്നീ നിലകളില്‍ ഷൈനി പ്രവര്‍ത്തിക്കുന്നു.

സണ്ണിവെയ്ല്‍ സിറ്റിയുടെ സമഗ്ര വികസനത്തിനുവേണ്ടി പ്രവര്‍ത്തിക്കുമെന്ന് ഷൈനി ഉറപ്പു നല്‍കി. സണ്ണിവെയ്ല്‍ പ്ലാനിങ് ആന്‍ഡ് സോണിങ്, സണ്ണിവെയ്ല്‍ ഐഎസ്ഡി തുടങ്ങിയ കമ്മിറ്റികളില്‍ അംഗമായിരുന്നിട്ടുണ്ട്. ടെക്‌സസ് സംസ്ഥാന പ്രതിനിധി സിന്‍ഡി ബര്‍ക്കറ്റ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ഷൈനിയെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന സജി ജോര്‍ജിന്റേയും ഷൈനി ഡാനിയേലിന്റേയും വജയത്തിനായി മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യന്‍ കമ്മ്യൂണി സജീവമായി രംഗത്തുണ്ട്.
ഷൈനി ഡാനിയേല്‍ സണ്ണിവെയ്ല്‍ സിറ്റി കൗണ്‍സില്‍ സ്ഥാനാര്‍ഥി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക