Image

ശ്രീലങ്ക: പ്രമേയത്തിന് ഇന്ത്യയുടെ പിന്തുണ

Published on 22 March, 2012
ശ്രീലങ്ക: പ്രമേയത്തിന് ഇന്ത്യയുടെ പിന്തുണ
ജനീവ: ശ്രീലങ്കയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരായ യു.എസ്. പ്രമേയത്തിന് യു.എന്നില്‍ ഇന്ത്യ ഉള്‍പ്പെടെ 23 രാജ്യങ്ങള്‍ അനുകൂലമായി വോട്ട് ചെയ്തു. യു.എന്‍. മനുഷ്യാവകാശ കൗണ്‍സില്‍ യോഗത്തിലാണ് ശ്രീലങ്കയുടെ എതിര്‍പ്പിനേയും 15 രാജ്യങ്ങളുടെ എതിര്‍വോട്ടിനേയും മറികടന്ന് പ്രമേയം പാസ്സാക്കിയത്. എട്ട് രാജ്യങ്ങള്‍ വോട്ടിങില്‍ നിന്ന് വിട്ടുനിന്നു. ചൈനയും റഷ്യയും പ്രമേയത്തിനെതിരായി വോട്ടുചെയ്തു. 

എല്‍.ടി.ടി.ഇക്കെതിരായ പോരാട്ടത്തിന്റെ പേരില്‍ സൈന്യം നടത്തിയ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും നരഹത്യകള്‍ക്കുമെതിരായാണ് പ്രമേയം. പ്രമേയത്തിനെ ഇന്ത്യ അനുകൂലിക്കണമെന്ന് തമിഴ്‌നാട്ടില്‍ നിന്നുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ പാര്‍ലമെന്റില്‍ ശക്തമായി ആവശ്യപ്പെട്ടിരുന്നു. 

26 വര്‍ഷത്തെ ആഭ്യന്തരകലാപത്തിന് അറുതി വരുത്താന്‍ 2009 സൈന്യം നടത്തിയ എല്‍.ടി.ടി.ഇക്കെതിരായ പോരാട്ടം ശ്രീലങ്കയിലെ തമിഴ് വംശജര്‍ക്കെതിരായ മനുഷ്യക്കുരുതിയായി മാറിയെന്ന് നേരത്തെ യു.എന്‍. മനുഷ്യാവകാശ കമ്മീഷന്‍ നിയോഗിച്ച സമിതി കണ്ടെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് യു.എന്നില്‍ ഈ വിഷയം പ്രമേയമായി ചര്‍ച്ചയ്ക്ക് വന്നത്. പ്രമേയത്തിന് അനുകൂലിച്ച് വോട്ടുചെയ്തില്ലെങ്കില്‍ മന്‍മോഹന്‍സിങ് സര്‍ക്കാരിനെതിരായ പിന്തുണ പിന്‍വലിക്കുമെന്നാണ് ഡി.എം.കെ. നല്‍കിയിരുന്ന മുന്നറിയിപ്പ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക