Image

ആര്‍സിസിയിലെ രക്തം സ്വീകരിച്ച ഒരു കുട്ടി കൂടി മരിച്ചു

Published on 27 April, 2018
ആര്‍സിസിയിലെ രക്തം സ്വീകരിച്ച ഒരു കുട്ടി കൂടി മരിച്ചു
ആര്‍സിസിയില്‍ നിന്ന്‌ രക്തം സ്വീകരിച്ച ഒരു കുട്ടി കൂടി മരിച്ചതായി റിപ്പോര്‍ട്ട്‌. ഇടുക്കി സ്വദേശിയായ 14കാരനാണ്‌ മരിച്ചത്‌. സംഭവത്തില്‍ ആശുപത്രിക്കെതിരെ പ്രതിഷേധം ഉയരുകയാണ്‌.

എന്നാല്‍ കുട്ടിയുടെ ബന്ധുക്കളുടെ ആരോപണം നിഷേധിച്ച്‌ ആര്‍ സി സി അധികൃതര്‍ രംഗത്തെത്തുകയും ചെയ്‌തു. കുട്ടി ഇവിടെ നിന്നുമാത്രമല്ല രക്തം സ്വീകരിച്ചതെന്നും മറ്റു പല ലാബുകളില്‍ നിന്നും രക്തം സ്വീകരിച്ചിരുന്നുവെന്നുമാണ്‌ ആശുപത്രി മാനേജ്‌മെന്റ്‌ ആരോപണം ഉന്നയിക്കുന്നത്‌.

എന്നാല്‍ ഇത്‌ കുട്ടിയുടെ മാതാപിതാക്കള്‍ നിഷേധിച്ചിട്ടുണ്ട്‌. മറ്റു ലാബുകളില്‍ നിന്ന്‌ രക്തം സ്വീകരിച്ചിട്ടില്ലെന്നും ആര്‍ സിസിയില്‍ നിന്നു തന്നെയാണ്‌ രക്തം ലഭിച്ചതെന്നും കുട്ടിയുടെ മാതാപിതാക്കള്‍ ആരോപണം ഉന്നയിക്കുന്നത്‌.

സംഭവത്തില്‍ പ്രതികരണവുമായി ആരോഗ്യമന്ത്രി കെകെ ശൈലജയും രംഗത്തെത്തി. പതിനായിരക്കണക്കിന്‌ രോഗികള്‍ വരുന്ന ആശുപത്രിയില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ സംഭവമാണ്‌ ഇതെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

കഴിഞ്ഞമാസം ആര്‍സിസിയില്‍ നിന്ന്‌ രക്തം സ്വീകരിച്ച്‌ ഹരിപ്പാട്‌ സ്വദേശിയായ കുട്ടി മരിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക