ബര്‍ലിന്‍: ജര്‍മന്‍ സ്റ്റേറ്റായ ബവേറിയയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എല്ലാ കെട്ടിടങ്ങളിലും കുരിശ് സ്ഥാപിക്കാന്‍ സ്റ്റേറ്റ് സര്‍ക്കാര്‍ ഉത്തരവിട്ടു. ഇതു മത ചിഹ്നമായല്ല കാണേണ്ടതെന്നും ബവേറിയന്‍ സ്വത്വത്തിന്റെയും ക്രിസ്തീയ മൂല്യങ്ങളുടെയും പ്രതീകമായി വേണം കാണാനെന്നും സംസ്ഥാന മുഖ്യമന്ത്രി മാര്‍ക്കുസ് സോഡര്‍.
അതേസമയം, മതവികാരം അനുകൂലമാക്കി അടുത്ത തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനാണ് ഇത്തരമൊരു നീക്കത്തിലൂടെ ക്രിസ്റ്റ്യന്‍ സോഷ്യല്‍ യൂണിയന് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. സ്റ്റേറ്റിലെ പൊതു വിദ്യാലയ ക്ലാസ് മുറികളിലും കോടതി മുറികളിലും നേരത്തെ തന്നെ കുരിശ് നിര്‍ബന്ധമാണ്.
എല്ലാ സര്‍ക്കാര്‍ കെട്ടിടങ്ങളിലും കുരിശ് എന്ന നിര്‍ദേശം ജൂണ്‍ ഒന്നിന് പ്രാബല്യത്തില്‍ വരും. മുനിസിപ്പല്‍, ഫെഡറല്‍ ഗവണ്മെന്റ് കെട്ടിടങ്ങള്‍ക്ക് ഇതു ബാധകമാകില്ല. റോമന്‍ കത്തോലിക്കാ ഭൂരിപക്ഷമുള്ള സ്റ്റേറ്റാണ് ബവേറിയ.
റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍