Image

സൗദിയില്‍ ഒരു വിഭാഗം നഴ്‌സുമാര്‍ പിരിച്ചുവിടല്‍ ഭീഷണിയില്‍

Published on 27 April, 2018
സൗദിയില്‍ ഒരു വിഭാഗം നഴ്‌സുമാര്‍ പിരിച്ചുവിടല്‍ ഭീഷണിയില്‍

ജിദ്ദ: നഴ്‌സിംഗ് യോഗ്യത സംബന്ധിച്ച് സൗദി ഗവണ്‍മെന്റിന്റെ പുതിയ നയം ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മലയാളികളടക്കമുള്ള ഒരു വിഭാഗം നഴ്‌സുമാര്‍ പിരിച്ചുവിടല്‍ ഭീഷണിയിലാണ്. 

ഡിപ്ലമോ ഇന്‍ ജനറല്‍ നഴ്‌സിംഗ് (ജിഎന്‍എം) സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കു മാത്രമേ ഇനിമുതല്‍ വര്‍ക്ക് പെര്‍മിറ്റ് കൊടുക്കുകയുള്ളൂ എന്ന ആരോഗ്യമന്ത്രാലയത്തിന്റെ നിലപാടാണ് ആശങ്ക ഉളവാക്കിയിരിക്കുന്നത്. നിലവില്‍ 2005 നു മുന്പു പാസായവരുടെ സര്‍ട്ടിഫിക്കറ്റില്‍ മാത്രമേ ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്‌സിംഗ് എന്ന് എഴുതിയിട്ടുള്ളൂ, അവര്‍ക്കുമാത്രമേ ഇനിമുതല്‍ അംഗീകാരം നല്‍കു എന്ന നിലപാടാണ് സൗദി ആരോഗ്യ മന്ത്രലയം സ്വീകരിച്ചിട്ടുള്ളത്. 

പുതിയ പ്രതിസന്ധി നവോദയ ഇടപെടല്‍ മൂലം കേരള നഴ്‌സിംഗ് അസോസിയേഷന്‍, കേരള മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി എന്നിവരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. അനൂകൂലമായ ഇടപെടല്‍ ഉണ്ടാകും എന്നറിയിച്ചിട്ടുണ്ട് . 

രാജു എബ്രഹാം എംഎല്‍എയുടെ നേതൃത്വത്തില്‍ വിഷയം കേന്ദ്ര മന്ത്രി സുഷമസ്വരാജിനെയും അറിയിച്ചിട്ടുണ്ട്. വിഷയത്തില്‍ സൗദി ആരോഗ്യ മന്ത്രലയവുമായി ബന്ധപെട്ടു നടപടികള്‍ സ്വീകരിക്കണമെന്നു ആവശ്യപ്പെട്ടു നവോദയ പ്രസിഡന്റ് ഷിബു തിരുവനന്തപുരം , രക്ഷാധികാരി വി.കെ റൗഫ് , നഴ്‌സിംഗ് പ്രധിനിധികളായ സുശീല കോര്‍ത്ത് , അനിത കൃഷ്ണ തുടങ്ങിയവര്‍ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ നൂര്‍ റഹ്മാന്‍ ഷേക്ക് മായി ചര്‍ച്ചനടത്തി.

റിപ്പോര്‍ട്ട് : കെ.ടി മുസ്തഫ പെരുവള്ളൂര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക