Image

സ്റ്റുഡന്റ്‌സ് ഇന്ത്യ അംഗങ്ങള്‍ക്ക് യാത്രയപ്പു നല്‍കി

Published on 27 April, 2018
സ്റ്റുഡന്റ്‌സ് ഇന്ത്യ അംഗങ്ങള്‍ക്ക് യാത്രയപ്പു നല്‍കി

അല്‍കോബാര്‍: സൗദിയിലെ പഠനം അവസാനിപ്പിച്ച് ഉപരിപഠനത്തിനായി നാട്ടിലേക്ക് പോകുന്ന സ്റ്റുഡന്റ്‌സ് ഇന്ത്യ പ്രവര്‍ത്തകര്‍ക്ക് യാത്രയപ്പു നല്‍കി.

സ്റ്റുഡന്റ്‌സ് ഇന്ത്യ മുഖ്യ രക്ഷാധികാരി റഹ്മത്തുള്ള ഉപഹാരം വിതരണം ചെയ്തു. കോഓര്‍ഡിനേറ്റര്‍ അബ്ദുല്‍ ഹമീദ് വിദ്യര്‍ഥികളുമായി സംവദിച്ചു. 

പി.ടി. അഷ്‌റഫ് ക്വിസ് നടത്തി. ദിയ നജ്മുസമാന്‍ ഖുര്‍ആനില്‍ നിന്ന് അവതരിപ്പിച്ചു. ലെന ഖിറാഹത്ത് നടത്തി. 

സ്റ്റുഡന്റ്‌സ് ഇന്ത്യയില്‍ പുതുതായി അംഗ്വതമെടുത്ത വിദ്യാര്‍ഥികളെ സ്വാഗതം ചെയ്തു. പരിപാടിയില്‍ സംഘടിപ്പിച്ച മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. നാട്ടിലെ അനുഭവങ്ങള്‍ ഹാനി ഫാറൂഖ് കൂട്ടുകാരുമായി പങ്കു വച്ചു. അബ്ദു സമദ്, നബീല അഷ്‌റഫ് എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക