Image

ആര്‍ക്കു വോട്ടു ചെയ്യണമെന്നു ചെങ്ങന്നൂരിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ക്കറിയാം; കെ.എം.മാണി

Published on 27 April, 2018
ആര്‍ക്കു വോട്ടു ചെയ്യണമെന്നു ചെങ്ങന്നൂരിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ക്കറിയാം; കെ.എം.മാണി
ആര്‍ക്കു വോട്ടു ചെയ്യണമെന്നു ചെങ്ങന്നൂരിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ക്കറിയാമെന്നു കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം.മാണി. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവന മറുപടി അര്‍ഹിക്കുന്നില്ല. കാനത്തിന്റെ പ്രസ്താവന ഒരു വെടിക്ക് രണ്ട് പക്ഷിയാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഎമ്മുകാരനായതുകൊണ്ട് അദ്ദേഹം ജയിക്കരുതെന്നു കാനത്തിന് ആഗ്രഹമുണ്ടെന്ന് തോന്നുന്നു എന്നും മാണി കൂട്ടിച്ചേര്‍ത്തു.

ആവശ്യമെങ്കില്‍ പാര്‍ട്ടി കമ്മറ്റി ചേര്‍ന്ന് ആര്‍ക്ക് വോട്ടു ചെയ്യണമെന്നു തിരുമാനിക്കും. ചെങ്ങന്നൂരിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആ തീരുമാനം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി നേരിട്ട് കണ്ട് വോട്ട് അഭ്യര്‍ഥിച്ചതാണ്. സിപിഐയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍കൊണ്ടാവാം കാനം ഇങ്ങനെയൊക്കെ പറയുന്നതെന്നും മാണി പറഞ്ഞു.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മാണിയുടെ പിന്തുണ വേണ്ടെന്ന കാനത്തിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മാണി. ചെങ്ങന്നൂരില്‍ എല്‍ഡിഎഫിന് ജയിക്കാന്‍ മാണിയുടെ ആവശ്യമില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം കാനം രാജേന്ദ്രന്‍ പറഞ്ഞത്. ഇത്തവണ സജി ചെറിയാനും മാണിയുടെ പിന്തുണ ഇല്ലാതെ വിജയിക്കാന്‍ കഴിയുമെന്നും കാനം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക