Image

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു നാളെ കൊച്ചിയിലെത്തും

Published on 28 April, 2018
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു നാളെ കൊച്ചിയിലെത്തും


കൊച്ചി: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു നാളെ കൊച്ചിയിലെത്തും. നാളെ ഉച്ചകഴിഞ്ഞ്‌ 2.10ന്‌ നേവല്‍ എയര്‍പോര്‍ട്ടിലെത്തുന്ന ഉപരാഷ്ട്രപതിക്ക്‌ സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക ബഹുമതികളോടെ സ്വീകരണം നല്‍കും. നാളെ കാസര്‍ഗോഡ്‌ കേന്ദ്രസര്‍വകലാശാലയുടെ പുതിയ കാമ്പസ്‌ ഉദ്‌ഘാടനചടങ്ങില്‍ പങ്കെടുത്തശേഷമാണ്‌ അദ്ദേഹം കൊച്ചിയിലെത്തുന്നത്‌. ഉച്ചക്ക്‌ 2.20ന്‌ നേവല്‍ എയര്‍പോര്‍ട്ടില്‍നിന്നും റോഡ്‌ മാര്‍ഗം ഗസ്റ്റ്‌ ഹൗസിലെത്തും.

അന്ന്‌ ഗസ്റ്റ്‌ ഹൗസില്‍ താമസിച്ച്‌ അദ്ദേഹം 30ന്‌ രാവിലെ 11.30ന്‌ നേവല്‍ എയര്‍പോര്‍ട്ടിലെത്തി അവിടെനിന്നും ഉച്ചക്ക്‌ 12ന്‌ നേവിയുടെ ഹെലികോപ്‌ടറില്‍ തിരുവല്ലക്കും പോകും. തിരുവല്ലയില്‍ ഡോ. ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്റ്റം തിരുമേനിയെ ആദരിക്കുന്ന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തതിന്‌ ശേഷം വൈകുന്നേരം 4.55ന്‌ കൊച്ചി നേവല്‍ എയര്‍പോര്‍ട്ടിലെത്തി അഞ്ചിന്‌ ഡല്‍ഹിക്കു മടങ്ങും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക