Image

പ്രേതഭൂത ബാധയൊഴിപ്പിക്കാന്‍ വത്തിക്കാനില്‍ പരിശീലനം നല്‍കുന്നു

ജോര്‍ജ് ജോണ്‍ Published on 28 April, 2018
പ്രേതഭൂത ബാധയൊഴിപ്പിക്കാന്‍ വത്തിക്കാനില്‍ പരിശീലനം നല്‍കുന്നു
വത്തിക്കാന്‍സിറ്റി: പ്രേതഭൂത ബാധയൊഴിപ്പിക്കാന്‍ പുരോഹിതര്‍ക്ക് പരിശീലനം നല്‍കാന്‍ വത്തിക്കാന്‍ വീണ്ടും പരിശീലനം നല്‍കുന്നു. തിരഞ്ഞെടുക്കപ്പെട്ട 250 പേര്‍ക്കുള്ള പരിശീലന ക്ലാസ് റോമില്‍ തുടങ്ങും. പതിമൂന്ന് വര്‍ഷം മുമ്പ് ഇതേപോലെ പരിശീലനം റോം നല്‍കിയിരുന്നു. തിരഞ്ഞെടുക്കപ്പെട്ട 250 പേര്‍ക്കുള്ള പരിശീലന ക്ലാസാണ് റോമില്‍ തുടങ്ങുന്നത്. ഒരുവര്‍ഷത്തേക്കാണ് ഈ കോഴ്‌സ്. 2005 ലാണ് ഇതിന് മുമ്പ് ഇതുപോലത്തെ ക്ലാസ് നടത്തിയത്. 24,000 രൂപയാണ് ഫീസ്. എന്‍ടൈറ്റില്ഡ് എക്‌സോര്‍സിസം ആന്‍ഡ് ദി പ്രേയര്‍ ഓഫ് ലിബറേഷന്‍ എന്നാണ് കോഴ്‌സിന്റെ പേര്. 

ഭൂതപ്രേത പിശാചുക്കള്‍ ഉണ്ടോ എന്നൊന്നും ഇതുവരെ ആധികാരികമായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും ക്രിസ്തീയ വിശ്വാസപ്രകാരം ഇതിന് വലിയ സ്ഥാനമുണ്ട്. കേരളത്തിലെ കടമറ്റത്ത് കത്തനാരുടെ മാന്ത്രിക കഥകള്‍ വിശ്വാസമായിപ്പോലും പ്രചരിപ്പിക്കുന്നുണ്ട്. ഈ പരിശീലന ക്ലാസിന് 250 കത്തോലിക്കാ പുരോഹിതരെ ലോകത്തെമ്പാടുംനിന്നുമാണ് തിരഞ്ഞെടുത്തത്. 

പ്രേതഭൂത ബാധയൊഴിപ്പിക്കാന്‍ വത്തിക്കാനില്‍ പരിശീലനം നല്‍കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക