Image

ലിഗയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണസംഘത്തിനു കൈമാറി

Published on 28 April, 2018
ലിഗയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണസംഘത്തിനു കൈമാറി
ലിത്വാനിയന്‍ സ്വദേശിനി ലിഗയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണസംഘത്തിനു കൈമാറി. പോസ്റ്റുമോര്‍ട്ടം നടന്ന് ഒരാഴ്ചയ്ക്കു ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തിരുവല്ലത്ത് കുറ്റിക്കാട്ടില്‍ അഴുകിയ നിലയിലായിരുന്നു ലിഗയുടെ മൃതദേഹം കണ്ടെത്തിയത്.

തിരുവനന്തപുരം റേഞ്ച് ഐജി. മനോജ് എബ്രഹാമിന്റെ മേല്‍നോട്ടത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ പി.പ്രകാശ്, ഡിസിപി ജയദേവ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ലിഗയുടെ കഴുത്തിലെ തരുണാസ്ഥികള്‍ പൊട്ടിയിട്ടുള്ളതായി പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ലിഗയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയതാകമെന്നു പോലീസ് നിഗമനത്തെ കൂടുതല്‍ സാധൂകരിക്കുന്നതാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക