Image

സ്വിസ് പൗരത്വം നേടുന്നവരുടെ എണ്ണത്തില്‍ ഇടിവ്

Published on 28 April, 2018
സ്വിസ് പൗരത്വം നേടുന്നവരുടെ എണ്ണത്തില്‍ ഇടിവ്

ജനീവ: സ്വിറ്റ്‌സര്‍ലന്‍ഡ് പൗരത്വം പുതുതായി നേടുന്ന വിദേശികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവു രേഖപ്പെടുത്തി. ഈ വര്‍ഷത്തിന്റെ ആദ്യ മൂന്നു മാസങ്ങള്‍ പൗരത്വം നേടിയവരുടെ എണ്ണം, കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ പൗരത്വം നേടിയവരുടെ മൂന്നിലൊന്ന് കുറവ്.

7,098 പേരാണ് ജനുവരി മുതല്‍ മാര്‍ച്ച് വരെ പുതുതായി പൗരത്വം നേടിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 3080 പേരുടെ കുറവ്. സ്വിസ് പങ്കാളികള്‍ ഉള്ളവരുടെയും അല്ലാതെ പുറത്തുനിന്നു വന്നു താമസിക്കുന്നവരുടെയും കാര്യത്തില്‍ ഈ കുറവ് പ്രകടമാണ്.

ഇത്ര വലിയ കുറവിന് എന്താണു കാരണമെന്നു വ്യക്തമല്ല. താത്കാലികമായ ഏറ്റക്കുറിച്ചലുകള്‍ മാത്രമാകാമെന്നും വര്‍ഷാവസാനത്തോടെ സന്തുലിതമാകുമെന്നുമാണ് ഇപ്പോഴത്തെ വിലയിരുത്തല്‍.

മൂന്നു വര്‍ഷത്തോളം നീളുന്ന അതിസങ്കീര്‍ണമായ പ്രക്രിയയാണ് സ്വിസ് പൗരത്വം നേടുന്നതിനുള്ളത്. യൂറോപ്പിനുള്ളില്‍നിന്നു വരുന്നവരില്‍ ഇറ്റലിക്കാരുടെയും പോര്‍ച്ചുഗീസുകാരുടെയും എണ്ണത്തിലാണ് ഏറ്റവും വലിയ ഇടിവ്, 51 ശതമാനവും 48 ശതമാനവും.

സ്വിറ്റ്‌സര്‍ലഡിലെ ഇന്ത്യന്‍ എംബസിയുടെ ഈ വര്‍ഷം ജനുവരിയിലെ കണക്കു പ്രകാരം 25,000 ഓളം ഇന്ത്യന്‍ വംശജര്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ താമസിക്കുന്നുണ്ട്. ഇതില്‍ 7200 ഓളം പേര്‍ സ്വിസ് പൗരത്വം നേടിയവരാണ്. 

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക