Image

കുവൈറ്റ് മലയാളി സമാജത്തിന് പുതിയ നേതൃത്വം

Published on 28 April, 2018
കുവൈറ്റ് മലയാളി സമാജത്തിന് പുതിയ നേതൃത്വം

കുവൈത്ത്: കുവൈറ്റ് മലയാളി സമാജ (കഐംഎസ്) ത്തിനു പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി വര്‍ഗീസ് പോള്‍ (പ്രസിഡന്റ്), ഹരീഷ് തൃപ്പൂണിത്തുറ, സജി മംഡലത്തില്‍ (വൈസ് പ്രസിഡന്റുമാര്‍), ഷിമിറ്റ് പോള്‍ ചിറ്റിനപ്പിള്ളി (ജനറല്‍ സെക്രട്ടറി), നിബു ജേക്കബ് (ട്രഷറര്‍), ഷിജോ മാഞ്ഞളി (ജനറല്‍ കോഓര്‍ഡിനേറ്റര്‍), ബിനോയ് ചന്ദ്രന്‍ (അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍), എ.ഡി. ഗോപിനാഥന്‍ (വെല്‍ഫെയര്‍ കമ്മിറ്റി കണ്‍വീനര്‍), മാക്‌സി ജോസഫ് (ആര്‍ട്‌സ് കണ്‍വീനര്‍), സി.എസ്. ബത്താര്‍ (അബാസിയ ഏരിയ കണ്‍വീനര്‍), ജിജു പോള്‍ (ഫഹഹീല്‍ ഏരിയ കണ്‍വീനര്‍) എന്നിവരേയും രക്ഷാധികാരികളായി അഡ്വ. രാജേഷ് നാഗര്‍, സജി വര്‍ഗീസ്, നിക്‌സണ്‍ ജോര്‍ജ് എന്നിവരേയും തെരഞ്ഞെടുത്തു.

അബാസിയ പോപ്പിന്‍സ് ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ പ്രസിഡന്റ് വര്‍ഗീസ് പോള്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ജനറല്‍ സെക്രട്ടറി ഹരീഷ് തൃപ്പൂണിത്തുറ വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ ബിനോയ് ചന്ദ്രന്‍ വരവു ചെലവു കണക്കുകളും അവതരിപ്പിച്ചു. നിലവിലുള്ള നിയമാവലിയില്‍ വരുത്തിയ മാറ്റങ്ങള്‍ പൊതുയോഗം അംഗീകരിച്ചു. ബിനോയ് ചന്ദ്രന്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക