Image

കനയ്യ കുമാര്‍ സിപിഐ ദേശീയ കൗണ്‍സിലില്‍

Published on 29 April, 2018
കനയ്യ കുമാര്‍ സിപിഐ ദേശീയ കൗണ്‍സിലില്‍

കൊല്ലം: ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥിയും സമരനേതാവുമായ കനയ്യകുമാര്‍ സിപിഐ ദേശീയ കൗണ്‍സിലില്‍. കൊല്ലത്തു നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസാണ്‌ കനയ്യകുമാറിനെ ദേശീയ കൗണ്‍സിലേക്ക്‌ ചേര്‍ത്തത്‌. 125 അംഗ ദേശീയ കൗണ്‍സിലിനെയാണ്‌ തെരഞ്ഞെടുത്തത്‌.

നിലവില്‍ എഐഎസ്‌എഫ്‌ ദേശീയ കൗണ്‍സില്‍ അംഗമാണ്‌ കനയ്യ. ബിഹാര്‍ സ്വദേശിയായ അദേഹം കേന്ദ്ര നേതൃത്വത്തിന്റെ പ്രത്യേക ക്ഷണിതാവായാണ്‌ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തത്‌.

ആറ്‌ പുതുമുഖങ്ങളടക്കം കേരളത്തില്‍നിന്ന്‌ 15 അംഗങ്ങള്‍ ദേശീയ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തി. പന്ന്യന്‍ രവീന്ദ്രനെ കണ്‍ട്രോളര്‍ കമ്മീഷന്‍ ചെയര്‍മാനായും തെരഞ്ഞെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക