അശ്വതി ജ്വാല പണപ്പിരിവ് നടത്തിയെന്ന് പരാതി ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി കടകംപള്ളി
Published on 29 April, 2018
പണപ്പിരിവ് നടത്തിയെന്ന ആരോപണത്തില്‍ അശ്വതി ജ്വാലക്കെതിരായ അന്വേഷണം
സ്വാഭാവിക നടപടിയെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്. പരാതി കിട്ടിയാല്‍
അന്വേഷിക്കാതിരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.
വിദേശ വനിത ലിഗ
സ്ക്രൊമേനിയയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സര്‍ക്കാറിനെയും ഡി.ജി.പി
ലോക്നാഥ് ബെഹ്റയെയും പ്രതിക്കൂട്ടിലാക്കിയ സാമൂഹിക പ്രവര്‍ത്തക അശ്വതി
ജ്വാലക്കെതിരെ കഴിഞ്ഞദിവസമാണ് പൊലീസ് അന്വേഷണം
പ്രഖ്യാപിച്ചത്.
തുടര്‍ന്ന് ഇന്നലെ രാത്രി രക്ത സമ്മര്‍ദം ഉയര്‍ന്നതോടെ
അശ്വതിയെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
അശ്വതിക്കെതിരെ കേസെടുക്കുന്നത് ഫാസിസമാണെന്ന് പ്രതിപക്ഷനേതാവ് രമേശ്
ചെന്നിത്തല പ്രതികരിച്ചു. വൈകുന്നേരം ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ആശുപത്രിയില്‍
പ്രവേശിപ്പിച്ച അശ്വതിയെ കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ വി.എം.സുധീരന്
സന്ദര്‍ശിച്ചു.
അശ്വതിക്ക് പിന്തുണയുമായി നിരവധി പേര് ആണ് സമൂഹ
മാധ്യമങ്ങള്‍ വഴി പ്രതികരിക്കുന്നത്. സര്‍ക്കാരിനെതിരെയുള്ള പ്രതികരണത്തിന്
ഫലമാണ് അശ്വതിക്ക് മേല്‍ ഉണ്ടായ കേസെന്നു പ്രതിപക്ഷ നേതാവ് ചെന്നിത്തല അശ്വതിയെ
സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല