Image

2019ല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്നു രാഹുല്‍ ഗാന്ധി

Published on 29 April, 2018
2019ല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്നു രാഹുല്‍ ഗാന്ധി
അധികാരത്തിനുവേണ്ടിയല്ല, സത്യത്തിനുവേണ്ടിയാണ് കോണ്‍ഗ്രസ് പോരാടുന്നതെന്ന് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആസാമിലും പഞ്ചാബിലും നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് രാജ്യത്തിനുവേണ്ടി ജീവന്‍ നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. 

സത്യത്തിനു വേണ്ടിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജീവന്‍ നല്‍കിയത്. ഇത് 2019ലെ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും 2019ല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്നും ജന്‍ ആക്രോശ് റാലിയെ അഭിസംബോധന ചെയ്യവേ രാഹുല്‍ പറഞ്ഞു.

രാജ്യത്തിന്റെ ഏകീകരണത്തിനും ന്യൂനപക്ഷത്തിന്റെ സംരക്ഷണത്തിനുവേണ്ടിയുമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. ബിജെപി അധികാരത്തില്‍ എത്തിയശേഷം ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിന് യാതൊന്നും ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡോക് ലായില്‍ ചൈന ഹെലിപാഡ് നിര്‍മിക്കുന്നു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യാതൊരു അജണ്ടയും ഇല്ലാതെ ചൈനയുമായി ചര്‍ച്ച നടത്തുന്നുവെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ബിജെപിയും ആര്‍എസ്എസും രാജ്യത്ത് വര്‍ഗീയവിദ്വേഷം വളര്‍ത്താനാണ് ശ്രമിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക