Image

മോഹന്‍ലാലും പ്രിയാമണിയും ആദ്യമായി ഒന്നിക്കുന്ന ഗ്രാന്റ് മാസ്റ്റര്‍

Published on 22 March, 2012
മോഹന്‍ലാലും പ്രിയാമണിയും ആദ്യമായി ഒന്നിക്കുന്ന ഗ്രാന്റ് മാസ്റ്റര്‍
ഐ.ജി. ചന്ദ്രശേഖരന്‍ മികച്ച ഒരു ചെസ് കളിക്കാരന്‍ കൂടിയാണ്. അതിവിദഗ്ധമായി കരുക്കള്‍ നീക്കുന്നവന്‍. എന്നാല്‍ ഇടയ്ക്ക് ചന്ദ്രശേഖരന്റെ വ്യക്തിജീവിതത്തില്‍ ചില പ്രശ്‌നങ്ങള്‍ നേരിടുന്നു. അത് അയാളുടെ ഔദ്യോഗിക ജീവിതത്തെയും ബാധിക്കുന്നു. 

ഒരു വീട്ടില്‍ തന്നെ പോലീസ് ഓഫീസറും ക്രിമിനല്‍ ലോയറും. ഇവര്‍ ഭാര്യ ഭര്‍ത്താക്കന്‍മാര്‍ കൂടിയാണെങ്കിലോ. ഔദ്യോഗിക കാര്യങ്ങളില്‍ ഇടക്കിടെ ബന്ധപ്പെടേണ്ടി വരുന്നവര്‍. ഇത് ഒരുപാട് പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. 

ഇവിടെ പോലീസ് ഉദ്യോഗസ്ഥന്‍ ഐ.ജി ചന്ദ്രശേഖരനാണ്. മെട്രോ ക്രൈം സ്റ്റോപ്പര്‍ സെല്ലിന്റെ ഐ.ജി. ഭാര്യ ദീപ്തിയാവട്ടെ ക്രമിനല്‍ ലോയര്‍. പലപ്പോഴും ഭാര്യക്ക് ചന്ദ്രശേഖരനെ കോടതിയില്‍ ക്രോസ് വിസ്താരം നടത്തേണ്ടി വരാറുണ്ട്. എന്നാല്‍ ഇതെല്ലാം ഔദ്യോഗികമായ കാര്യങ്ങളായി മാത്രമേ അഡ്വ. ദീപ്തിയും ചന്ദ്രശേഖരനും കാണാറുള്ളു. വീട്ടില്‍ എത്തിക്കഴിഞ്ഞാല്‍ അവര്‍ ഭാര്യഭര്‍ത്താക്കന്‍മാര്‍ മാത്രമായിരുന്നു. 

ബി. ഉണ്ണികൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഗ്രാന്റ്മാസ്റ്റര്‍ എന്ന ചിത്രത്തിന്റെ പശ്ചാത്തലമാണിത്. ഇവിടെ ചന്ദ്രശേഖരനെ അവതരിപ്പിക്കുന്നത് മോഹന്‍ലാലും, ദീപ്തിയെ അവതരിപ്പിക്കുന്നത് പ്രിയാമണിയുമാണ്. മോഹന്‍ലാലും പ്രിയാമണിയും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. 

ചന്ദ്രശേഖരന്‍ മികച്ച ഒരു ചെസ് കളിക്കാരന്‍ കൂടിയാണ്. അതിവിദഗ്ധമായി കരുക്കള്‍ നീക്കുന്നവന്‍. എന്നാല്‍ ഇടക്ക് ചന്ദ്രശേഖരന്റെ വ്യക്തിജീവിതത്തില്‍ ചില പ്രശ്‌നങ്ങള്‍ നേരിടുന്നു. അത് അയാളുടെ ഔദ്യോഗിക ജീവിതത്തെയും ബാധിക്കുന്നു. 

എന്നാല്‍ ഈ അവസ്ഥയിലും നഗരത്തില്‍ വലിയ ചര്‍ച്ചാ വിഷമായ ഒരു കേസ് ചന്ദ്രശേഖരന് ഏറ്റെടുക്കേണ്ടി വരുന്നു. വളരെ സസ്‌പെന്‍സ് നിറഞ്ഞ രീതിയിലാണ് ചന്ദ്രശേഖരന്റെ അന്വേഷണം ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. 

യുവതാരം നരേന്‍ ഈ ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. അനൂപ് മേനോന്‍, ബാബു ആന്റണി, ജഗതി, സിദ്ദിഖ്, റോമ, മിത്രാ കൂര്യന്‍, റിയാസ് ഖാന്‍, ദേവന്‍, ശ്രീലക്ഷ്മി എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. ദീപക് ദേവാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. 

വിനോദ് ഇല്ലംമ്പള്ളി ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എഡിറ്റിംഗ് - മനോജ്. കലാസംവിധാനം - ജോസഫ് നെല്ലിക്കന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - അരോമ മോഹന്‍. 

യുടിവി മോഷന്‍ പിക്‌ചേഴിസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകുന്നു.

മോഹന്‍ലാലും പ്രിയാമണിയും ആദ്യമായി ഒന്നിക്കുന്ന ഗ്രാന്റ് മാസ്റ്റര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക