Image

ജിഒപി നേതൃത്വം നല്‍കിയ അന്വേഷണസംഘം 2016 ലെ ട്രമ്പ് പ്രചരണ സംഘത്തെ കുറ്റ വിമുക്തമാക്കി (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 30 April, 2018
 ജിഒപി നേതൃത്വം നല്‍കിയ അന്വേഷണസംഘം 2016 ലെ ട്രമ്പ് പ്രചരണ സംഘത്തെ കുറ്റ വിമുക്തമാക്കി (ഏബ്രഹാം തോമസ്)
വാഷിംഗ്ടണ്‍: 2016 ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുണ്ടായോ , ഡോണാള്‍ഡ് ട്രമ്പിന്റെ പ്രചരണ സംഘം റഷ്യന്‍ നേതാക്കളുടെ സഹായം തേടിയോ തുടങ്ങിയ വിഷയങ്ങള്‍ ജനപ്രതിനിധി സഭയുടെ ഇന്റലിജന്‍സ് കമ്മറ്റി അന്വേഷിച്ചു. ഉഭയ കക്ഷി സഹകരണത്തോടെ ആരംഭിച്ച അന്വേഷണത്തില്‍ നിന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങള്‍ പിന്നീട് വിട്ടുനിന്നു. ഫലത്തില്‍ ഗ്രാന്റ് ഓള്‍ഡ് (റിപ്പബ്ലിക്കന്‍)പാര്‍ട്ടി അംഗങ്ങളുടെ മാത്രം സമിതിയായി ഇന്റലിജന്‍സ് കമ്മിറ്റി മാറി.

കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഡോണള്‍ഡ് ട്രമ്പിന്റെ പ്രചരണസംഘം റഷ്യന്‍ നേതാക്കളുമായി കൂടിയാലോചിച്ചു പ്രവര്‍ത്തിച്ചതിന് തെളിവുകള്‍ ഒന്നും ക്‌ണ്ടെത്താന്‍ കഴിഞ്ഞി്ല്ല എന്ന് വ്യക്തമാക്കി. റിപ്പോര്‍ട്ട് പുറത്തുവന്നയുടന്‍ ട്രമ്പ് തന്റെ സന്തോഷം പ്രകടിപ്പിച്ചു. പൂര്‍ണ്ണമായും അന്തിമവും ആധികാരികവും ശക്തവുമായ റിപ്പോര്‍ട്ടാണിത്. കൂടിയാലോചന നടത്തിയിട്ടില്ല. സംഘടിതമായി പ്രവര്‍ത്തിച്ചിട്ടില്ല. യഥാര്‍ത്ഥത്തില്‍ ഇതൊന്നുമേ സംഭവിച്ചിട്ടില്ല. ഇതൊരു 'വിച്ച് ഹണ്ട്' മാത്രമാണ്, ട്രമ്പ് പ്രതികരിച്ചു.

എന്നാല്‍ അന്വേഷണ സംഘത്തിലെ റിപ്പബ്ലിക്കനുകള്‍ ട്രമ്പ് പ്രചരണ സംഘത്തെ പൂര്‍ണ്ണമായും കുറ്റ വിമുക്തമാക്കിയില്ല. ട്രമ്പിന്റെ മൂത്തമകന്‍ ഡോണള്‍ഡ് ട്രമ്പ് ടവറില്‍ നടന്ന ജൂണ്‍ 16, 2016 മീറ്റിംഗ് നിശ്ചയിച്ചതില്‍ തികഞ്ഞ അപാകതയുണ്ടായിരുന്നുവെന്ന്. സമിതി ചൂണ്ടിക്കാട്ടി. യോഗം സംഘടിപ്പിച്ചത് ട്രമ്പിന്റെ പ്രചരണത്തിന് റഷ്യന്‍ അധികാരികളുടെ പിന്തുണ ലഭിക്കുമോ എന്നറിയാതായിരുന്നു. ട്രമ്പിന്റെ പ്രചരണസംഘം വിക്കി ലീക്ക്‌സിനെ പുകഴ്ത്തിയതും വിമര്‍ശനവിധേയമായി, ട്രമ്പ് പ്രചരണസംഘം റഷ്യന്‍ ഗവണ്‍മെന്റുമായി കൂടിയാലോചിച്ച് പ്രവര്‍ത്തിക്കുകയോ ഗൂഢാലോചന നടത്തുകയോ ചെയ്തതായി അന്വേഷണ സംഘത്തിന് കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ ട്രമ്പിന്റെയും ഹിലരിക്ലിന്റന്റെയും പ്രചരണങ്ങള്‍ നടത്തിയത് മോശമായ ധര്‍മ്മാധര്‍മ്മ വിവേചനത്തിലും മോശമായ തീരുമാനത്തിലും ആയിരുന്നു എന്ന് കമ്മിറ്റി കണ്ടെത്തി.

കൂടിയാലോചിച്ച് പ്രവര്‍ത്തിച്ചതിന് തെളിവില്ല എന്ന കമ്മിറ്റിയുടെ കണ്ടെത്തല്‍ ഡെമോക്രാറ്റുകളുടെ കടുത്ത വിമര്‍ശനത്തിന് വിധേയമായി. വൈറ്റ് ഹൗസിന് വേണ്ടി പ്രതിഭാഗം വക്കീലായി പ്രവര്‍ത്തിക്കുകയായിരുന്നു. അന്വേഷണ നാളുകളില്‍ റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ ചെയ്തതെന്ന് ഇവര്‍ ആരോപിച്ചു. ഗൗരവമായി അന്വേഷിക്കുകയോ കാണുകയോ പോലും ചെയ്തില്ല. ട്രമ്പ് പ്രചരണസംഘവും റഷ്യയും കൂടിയാലോചിച്ച് പ്രവര്‍ത്തിച്ചതിന്റെ തെളിവുകല്‍ മുന്നില്‍ തന്നെ ഉണ്ടായിരുന്നു, കമ്മിറ്റിയിലെ പ്രമുഖ ഡെമോക്രാറ്റംഗം കാലിഫോര്‍ണിയായില്‍ നിന്നുള്ള ആഡം ഫിഷ് പറഞ്ഞു. രഹസ്യയോഗങ്ങളും സന്ദേശങ്ങളും ട്രമ്പ് പ്രചരണസംഘം അധികാരികളായിരുന്ന ട്രമ്പ് ജൂനിയറും മുന്‍ നാഷ്ണല്‍ സെക്യൂരിറ്റി അഡ് വൈസര്‍ മൈക്കേല്‍ ഫഌനും റഷ്യന്‍ നേതാക്കളുമായി നടന്നു എന്ന് ഫിഷ് ആരോപിച്ചു.
253 പേജുള്ള കമ്മിറ്റി റിപ്പോര്‍ട്ടില്‍ രേഖകളും നിഗമനങ്ങളും ചിട്ടപ്പെടുത്തിയ പേരുകളും ബ്ലാക്ക്്ഡ് ഔട്ട് ഭാഗങ്ങളുമുണ്ട്. റഷ്യന്‍ സൈബര്‍ ആക്രമണം പരാമര്‍ശിക്കുന്ന ഇടത്താണ് ഇവ കൂടുതലായും ഉള്ളത്. ചില പേജുകള്‍ പൂര്‍ണ്ണായും വ്യക്തമല്ല. മിഡ് ലാന്‍ഡില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ പ്രതിനിധി മൈക്ക് കോണ്‍ എവേ ഇന്റലിജന്‍സ് അധികാരികളോട് അന്വേഷണ സംഘത്തിന് കൂടുതല്‍ രേഖകളും വിവരങ്ങളും പ്രസിദ്ധപ്പെടുത്താന്‍ അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ടു. ബരാക്ക് ഒബാമ ഭരണകൂടത്തിലെ രഹസ്യവിഭാഗ അധികാരികള്‍ ട്രമ്പ് പ്രചരണ സംഘത്തോട് ചില സംഘാംഗങ്ങള്‍
 രഹസ്യങ്ങളെക്കുറിച്ച് ഉത്തരവാദിത്തമില്ലാത്തവരാണ് എന്ന് മുന്നറിയിപ്പ് നല്‍കിയില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Join WhatsApp News
Boby Varghese 2018-04-30 08:44:13
Russian collusion anyone?
Poor Democrats want now to impeach Mueller. After spending millions of tax payer's money, he came up with zero evidence. Zilch. Nada. The truth is that it is not Mueller's fault. Russian collusion never happened. Then how can Mueller unearth it?
ഷാജി, NY- Union Member since 1985 2018-04-30 13:32:08

ട്രുംപിന്റ്റ്  വിഴുപ്പുഭാണ്ഡം ചുമക്കുന്ന നൂന്‍സ് & കുറെ കള്ള റിപ്ലബ്ലികാന്‍ കാര്‍ ആണ് ട്രുംപും റഷ്യയും ആയി ഉള്ള രാജ്യ ദ്രോഹം ഉണ്ടായി എന്ന് പറയുവാന്‍ തെളിവുകള്‍ കിട്ടി ഇല്ല എന്ന് പറഞ്ഞു പെട്ടെന്ന് തെളിവ് എടുപ്പ് നിര്‍ത്തി വച്ചത്.  റിപ്ലബ്ലികാന്‍ കടിയന്‍ പട്ടി ട്രേഡ് ഗൌടി പറഞ്ഞത് മുല്ലര്‍ക്ക് ആണ് സപ്പീന, ഗ്രാന്‍ഡ്‌ ജൂറി എന്നിവയില്‍ കൂടി തെളിവ് കണ്ടു പിടിക്കാന്‍ കഴിവ് എന്നാണ്. ട്രുംപിനെ ആരും കുറ്റ വിമുക്തന്‍ ആക്കിയിട്ടില്ല. ഫോക് ന്യൂസ്‌ പരതുന്നവര്‍ പറയുന്നത് ശരി എന്ന് കരുതി അത് വിളിച്ചു കൂവി നടക്കുന്ന കുറെ മലയാളി ചെരിപ്പ് താങ്ങികള്‍ ആണ് കള്ളം പരത്തുന്നത്. ബോബി അതരക്കര്ന്‍ ആണ്. ഇയാള്‍ പണ്ട് മുതലേ നുണ പറഞ്ഞു നടക്കുന്നവന്‍ ആണ്. 60% വരുമാനം ഉള്ള സ്റ്റോക്ക്‌ ഇയാള്‍ വില്‍ക്കുന്നു എന്ന് ഒരിക്കല്‍ അടിച്ചു വിട്ടു. ഇ ആളെ പൂര്‍ണമായും അവ ഗണിക്കുക.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക