Image

നടി മേഘ്‌നാരാജ്‌ വിവാഹിതയായി

Published on 30 April, 2018
നടി മേഘ്‌നാരാജ്‌ വിവാഹിതയായി

തെന്നിന്ത്യന്‍ സിനിമാനടി മേഘ്‌നാരാജ്‌ വിവാഹിതയായി. കന്നഡ നടന്‍ ചിരഞ്‌ജീവി സര്‍ജയാണ്‌ മേഘ്‌നയുടെ കഴുത്തില്‍ മിന്നുകെട്ടിയത്‌. കോറമംഗലം സെന്റ്‌ ആന്റണീസ്‌ ഫ്രെയറി പള്ളിയില്‍ നടന്ന ചടങ്ങില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു. മേഘ്‌നയുടെ അമ്മ കത്തോലിക്ക ആയതിനാലാണ്‌ പള്ളിയില്‍ വിവാഹം നടത്തിയത്‌.

മേയ്‌ രണ്ടിന്‌ ഹിന്ദു ആചാരപ്രകാരം ബംഗളൂരുവില്‍ വീണ്ടും വിവാഹം നടക്കും. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. ഹിന്ദു ആചാരപ്രകാരവും വിവാഹം നടക്കുമെന്ന്‌ ഇരുവരും നേരത്തെ അറിയിച്ചിരുന്നു.
കന്നഡ നടന്‍ സുന്ദര്‍ രാജന്റെയും പ്രമീള ജോഷെയുടെയും മകളായ മേഘ്‌ന ജനിച്ചതും വളര്‍ന്നതും ബംഗളൂരുവിലാണ്‌. വിനയന്‍ സംവിധാനം ചെയ്‌ത യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ്‌ മേഘ്‌ന മലയാളത്തില്‍ അരങ്ങേറിയത്‌. തുടര്‍ന്ന്‌ ആഗസ്റ്റ്‌ 15, രഘുവിന്റെ സ്വന്തം റസിയ, ബ്യൂട്ടിഫുള്‍, റെഡ്‌ വൈന്‍, മെമ്മറീസ്‌ തുടങ്ങിയ ഒരുപിടി മലയാള ചിത്രങ്ങളിലും വേഷമിട്ടു.

നരേന്‍ നായകനായ ഹലേലൂയയാണ്‌ മേഘ്‌നയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ മലയാള ചിത്രം.
2009ല്‍ പുറത്തിറങ്ങിയ വായുപുത്രയാണ്‌ ചിരഞ്‌ജീവി സര്‍ജയുടെ ആദ്യ സിനിമ.
 ആട്ടഗര എന്ന ചിത്രത്തില്‍ ഒരുമിച്ച്‌ അഭിനയിച്ച ഇരുവരുടെയും ഏറെ നാളത്തെ സൗഹൃദമാണ്‌ വിവാഹത്തില്‍ എത്തിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക