Image

ലിഗയെ കൊലപ്പെടുത്തിയ കേസില്‍ കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് വൈകും

Published on 30 April, 2018
ലിഗയെ കൊലപ്പെടുത്തിയ കേസില്‍ കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് വൈകും
വിദേശവനിത ലിഗയെ കൊലപ്പെടുത്തിയ കേസില്‍ കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് വൈകും. കൊലപാതകത്തിലെ ഇവരുടെ പങ്ക് തെളിയിക്കാന്‍ ശാസ്ത്രീയ തെളിവുകളുടെ ഫലം വേണമെന്നും ഇതു കിട്ടാന്‍ വൈകുന്നതാണ് അറസ്റ്റ് രേഖപ്പെടുത്താന്‍ താമസമെന്നും അന്വേഷണസംഘം അറിയിച്ചു. 

കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ലഭിച്ചാലുടന്‍ കസ്റ്റഡിയിലുള്ള പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തും. കൊല്ലപ്പെട്ട നിലയില്‍ ലിഗയെ കണ്ടെത്തിയ കോവളം പനത്തുറയ്ക്കു സമീപത്തെ കണ്ടല്‍ക്കാട്ടിലെ വള്ളിപ്പടര്‍പ്പില്‍നിന്നു പ്രതികളെന്നു സംശയിക്കുന്നവരുടെ മുടിയിഴകളും ത്വക്കിന്റെ ഭാഗങ്ങളും അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു. ഇത് കസ്റ്റഡിയിലുള്ളവരുടേതു തന്നെയാണോ എന്ന ശാസ്ത്രീയ പരിശോധന നടക്കുകയാണ്. 

കസ്റ്റഡിയിലുള്ള അഞ്ചുപേര്‍ കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തെന്നാണു പോലീസ് നിഗമനം. ലിഗയുടെ മരണം സംബന്ധിച്ച് അന്വേഷണ സംഘത്തിനു ലഭിച്ച പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ലിഗയുടെ കഴുത്തിലെ തരുണാസ്ഥികള്‍ പൊട്ടിയതായി പറയുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക