Image

ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ വിമാനങ്ങള്‍ സാങ്കേതികത്തകരാര്‍ മൂലം സര്‍വീസ് മുടക്കുന്നത് പതിവാകുന്നു

Published on 30 April, 2018
ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ വിമാനങ്ങള്‍ സാങ്കേതികത്തകരാര്‍ മൂലം സര്‍വീസ് മുടക്കുന്നത് പതിവാകുന്നു
രാജ്യത്തെ ഏറ്റവും വലിയ ബജറ്റ് വിമാനക്കന്പനിയായ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ എന്‍ജിന്‍ പ്രശ്‌നം അവസാനിക്കുന്നില്ല. എയര്‍ബസ് എ320 നിയോ വിമാനങ്ങള്‍ സാങ്കേതികത്തകരാര്‍ മൂലം സര്‍വീസ് മുടക്കുന്നത് തുടരുന്നു.

കഴിഞ്ഞ ദിവസം രണ്ടു വിമാനങ്ങള്‍കൂടി തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് സര്‍വീസ് നിര്‍ത്തി. രണ്ട് പ്രാറ്റ് ആന്‍ഡ് വിറ്റ്‌നി എന്‍ജിനുകളാണ് എയര്‍ബസ് എ320 നിയോ വിമാനങ്ങളില്‍ ഉപയോഗിച്ചിരിക്കുന്നത്. 

ഫെബ്രുവരിക്കും മാര്‍ച്ചിനുമിടയില്‍ ഇന്‍ഡിഗോയുടെ 11 എ320 നിയോ വിമാനങ്ങള്‍ സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി സര്‍വീസ് നിര്‍ത്തിവച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക