Image

ബക്കിംഗ്ഹാം യൂണിവേഴ്‌സിറ്റി ബ്രിട്ടനിലെ ആദ്യ ലഹരിമുക്ത കാമ്പസ്

Published on 30 April, 2018
ബക്കിംഗ്ഹാം യൂണിവേഴ്‌സിറ്റി ബ്രിട്ടനിലെ ആദ്യ ലഹരിമുക്ത കാമ്പസ്

ലണ്ടന്‍: ബ്രിട്ടനിലെ ആദ്യ ലഹരി മുക്ത കാന്പസായി ബക്കിംഗ്ഹാം യൂണിവേഴ്‌സിറ്റി മാറുന്നു. ലഹരി ഉപയോഗിക്കില്ലെന്ന് എല്ലാ വിദ്യാര്‍ഥികളില്‍ നിന്നും കരാര്‍ എഴുതി വാങ്ങിയാണ് ഇതു സാധ്യമാക്കാന്‍ ഉദ്ദേശിക്കുന്നത്.

രാജ്യത്തെ 116 യൂണിവേഴ്‌സിറ്റികളിലായി ലഹരി ഉപയോഗത്തിന്റെ പേരില്‍ നടപടി നേരിട്ട വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 42 ശതമാനം വര്‍ധന രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ഇങ്ങനെയൊരു നടപടി. നമ്മുടെ വീക്ഷണത്തില്‍ ലഹരി ഉപയോഗത്തിനെ അല്‍പ്പം പോലും ഇടം കൊടുക്കാനാകില്ലെന്ന് വൈസ് ചാന്‍സലര്‍ സര്‍ അന്തോണി സെല്‍ഡന്‍ അഭിപ്രായപ്പെട്ടു. 

കിംഗ്സ്റ്റണിലും നോട്ടിംഗ്ഹാമിലുമാണ് ലഹരി ഉപയോഗത്തിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ നടപടി നേരിട്ടിരിക്കുന്നത്. യുകെയിലെ അഞ്ച് സ്വകാര്യ യൂണിവേഴ്‌സിറ്റികളില്‍ ഏറ്റവും പഴക്കമേറിയതാണ് ബക്കിംഗ്ഹാം യൂണിവേഴ്‌സിറ്റി.


റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക