Image

ബലാത്സംഗത്തിനു ശിക്ഷ കുറഞ്ഞു പോയെന്നാരോപിച്ച് സ്പാനിഷ് ജനത തെരുവിലിറങ്ങി

Published on 30 April, 2018
ബലാത്സംഗത്തിനു ശിക്ഷ കുറഞ്ഞു പോയെന്നാരോപിച്ച് സ്പാനിഷ് ജനത തെരുവിലിറങ്ങി

മഡ്രിഡ്: ബലാത്സംഗക്കുറ്റത്തിനു കോടതി വിധിച്ച ശിക്ഷ കുറഞ്ഞു പോയെന്നാരോപിച്ച് സ്‌പെയ്‌നില്‍ പതിനായിരങ്ങള്‍ തെരുവിലിറങ്ങി. സ്‌പെയിനിലെ പന്‌പ്ലോണയില്‍ പതിനെട്ടുകാരി ബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തെച്ചൊല്ലിയാണ് പ്രക്ഷോഭം. തുടര്‍ച്ചയായി മൂന്നാം ദിവസവും രാജ്യത്ത് പ്രകടനങ്ങള്‍ തുടരുകയാണ്.

2016ല്‍ കാളയോട്ട ആഘോഷത്തിനിടെ 18 വയസുകാരി ബലാത്സംഗം ചെയ്യപ്പെടുകയും കേസില്‍ അഞ്ചു യുവാക്കള്‍ പോലീസിന്റ പിടിയിലാവുകയും ചെയ്തിരുന്നു. പ്രതികള്‍ക്ക് ചെറിയ കുറ്റത്തിനുള്ള ശിക്ഷയാണ് ലഭിച്ചത്. ലൈംഗിക അതിക്രമം നടത്തിയെന്ന കുറ്റത്തില്‍നിന്ന് പ്രതികളെ കോടതി മോചിപ്പിച്ചു. ലൈംഗികമായി അപമാനിക്കാന്‍ ശ്രമിച്ചതിന് ഒമ്പത് വര്‍ഷം തടവിനാണ് യുവാക്കളെ ശിക്ഷിച്ചത്. 35000ത്തില്‍പരം സ്ത്രീകള്‍ പ്രകടനത്തില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക