Image

ടൊറൊന്റെ മലയാളി സമാജം ഗോള്‍ഡന്‍ ജൂബിലിയുടെ ഉദ്ഘാടനം വര്‍ണ്ണശബളമായി.

സേതു വിദ്യാസാഗര്‍ Published on 01 May, 2018
ടൊറൊന്റെ മലയാളി സമാജം ഗോള്‍ഡന്‍ ജൂബിലിയുടെ ഉദ്ഘാടനം വര്‍ണ്ണശബളമായി.
ടൊറാന്റോ: ടൊറൊന്റോ മലയാളി സമാജത്തിന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ ഉദ്്ഘാടനം ഏപ്രില്‍ 28-ാം തീയ്യതി ശനിയാഴ്ച വൈകുന്നേരം മൈക്കിള്‍ പവ്വര്‍ സെക്കന്ററി സ്‌ക്കൂളില്‍ വച്ച് നടത്തപ്പെട്ടു.

പ്രസിഡന്റ് ടോമികോക്കാടിന്റെ അധ്യക്ഷതയില്‍ കൂടിയ പൊതുസമ്മേളനത്തില്‍ ഒന്റാരിയോ സീനിയര്‍ അദയേര്‍സ് മിനിസ്റ്റര്‍ ദീപിക ധര്‍മ്മലായ ഉദ്ഘാടനപ്രസംഗം നടത്തി. തുടര്‍ന്ന് മലയാളി സമാജത്തിന്റെ പൂര്‍വ്വ പ്രസിഡന്റ്, സെക്രട്ടറി ഇപ്പോഴത്തെ കമ്മറ്റിയംഗങ്ങള്‍, സഹോദര സംഘടനകളുടെ പ്രസിഡന്റ്മാര്‍, ഫൊക്കാനാ നേതാക്കള്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ടൊറൊന്റോ മലയാളി സമാജം ആദ്യപ്രസിഡന്റ് ഫിലിപ്പ് തടത്തില്‍ നിലവിളക്കുകൊളുത്തി ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടു. ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ എല്ലാം ജൂബിലിയുടെ ഭാഗമായി ആഘോഷിക്കുവാന്‍ തീരുമാനിച്ചതായി പ്രസിഡന്റ് ടോമി കോക്കാട് പറഞ്ഞു. ആഘോഷങ്ങളുടെ സമാപനം നവംബര്‍ 3-ാം തീയ്യതി ശനിയാഴ്ച കനേഡിയന്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ വെച്ച് നടത്തും.

ജോയിന്റ് സെക്രട്ടറി സന്തോഷ് ജേക്കബ്ബ്, സ്വാഗതവും, സെക്രട്ടറി രാജേന്ദ്രന്‍ തലപ്പത്ത് നന്ദിയും പറഞ്ഞു.

തുടര്‍ന്ന് ടൊറൊന്റയിലുള്ള സാരംഗ് എന്ന മ്യൂസിക് ഗ്രൂപ്പിന്റെ ഗാനമേളയും ഓം കാനഡയുടെ കോമഡി സസ്‌കിറ്റും മിസ്റ്റിക് ക്രൂവിന്റെ ഡാന്‍സ് പ്രോഗ്രാമുമായി സായാഹ്നം വര്‍ണ്ണശബളമായി. സമാജത്തിന്റെ ഗോര്‍ഡന്‍ ജൂബിലി വര്‍ഷത്തെ മെഗാ സ്‌പോണ്‍സര്‍ റോയി ജോര്‍ജ്- ഉം ഈ പരിപാടിയുടെ ഇവന്റ് സ്‌പോണ്‍സര്‍ ജോണ്‍ -ഇന്‍ഷുറന്‍സ് ബ്രോക്കറുമായിരുന്നു. ഈ പരിപാടികളുടെ വിജയത്തിന്റെ പിന്നില്‍ - കണ്‍വീനര്‍ ജെയ്ന്‍ ജോസഫും അസിസ്റ്റന്‍ എന്റര്‍ടെയിന്റ്‌മെന്റ് കണ്‍വീനര്‍ അമല്‍ മാത്യുവിന്റെ നേതൃത്വത്തിലുള്ള എന്റര്‍ടെയിന്റ്‌മെന്റ് ടീമായിരുന്നു.

ടൊറൊന്റെ മലയാളി സമാജം ഗോള്‍ഡന്‍ ജൂബിലിയുടെ ഉദ്ഘാടനം വര്‍ണ്ണശബളമായി.ടൊറൊന്റെ മലയാളി സമാജം ഗോള്‍ഡന്‍ ജൂബിലിയുടെ ഉദ്ഘാടനം വര്‍ണ്ണശബളമായി.ടൊറൊന്റെ മലയാളി സമാജം ഗോള്‍ഡന്‍ ജൂബിലിയുടെ ഉദ്ഘാടനം വര്‍ണ്ണശബളമായി.ടൊറൊന്റെ മലയാളി സമാജം ഗോള്‍ഡന്‍ ജൂബിലിയുടെ ഉദ്ഘാടനം വര്‍ണ്ണശബളമായി.ടൊറൊന്റെ മലയാളി സമാജം ഗോള്‍ഡന്‍ ജൂബിലിയുടെ ഉദ്ഘാടനം വര്‍ണ്ണശബളമായി.ടൊറൊന്റെ മലയാളി സമാജം ഗോള്‍ഡന്‍ ജൂബിലിയുടെ ഉദ്ഘാടനം വര്‍ണ്ണശബളമായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക