Image

ട്രമ്പിന് സമാധാനത്തിനുള്ള നോബല്‍ പ്രൈസ് നല്‍കണമെന്ന് മൂണ്‍

പി.പി. ചെറിയാന്‍ Published on 01 May, 2018
ട്രമ്പിന് സമാധാനത്തിനുള്ള നോബല്‍ പ്രൈസ് നല്‍കണമെന്ന് മൂണ്‍
വാഷിംഗ്ടണ്‍: വടക്കന്‍ കൊറിയായുടെ ന്യൂക്ലിയര്‍ വെപ്പണ്‍ പ്രോഗ്രാം അവസാനിപ്പിക്കുന്നതില്‍ തന്ത്ര പ്രധാന പങ്കുവഹിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് നോബല്‍ പീസ് പ്രൈസ് തികച്ചും അര്‍ഹനാണെന്ന് സൗത്ത് കൊറിയന്‍ പ്രസിഡന്റ് മൂണ്‍ അഭിപ്രായപ്പെട്ടു.

ഏപ്രില്‍ 30 തിങ്കളാഴ്ച സീനിയര്‍ സെക്രട്ടറിമാരുടേയും, ഉന്നത ഉദ്യോഗസ്ഥരുടേയും യോഗത്തിലാണ് മൂണ്‍ തന്റെ അഭിപ്രായം വെളിപ്പെടുത്തിയതെന്ന് സൗത്ത് കൊറിയന്‍ അധികൃതര്‍ അറിയിച്ചു.

മൂണും, കിമ്മും ദശാബ്ദങ്ങള്‍ക്കു ശേഷം ഏപ്രില്‍ 27 വെള്ളിയാഴ്ചയായിരുന്നു പരസ്പരം കണ്ടുമുട്ടുന്നതും, പൂര്‍ണ്ണ ന്യൂക്ലിയര്‍ നിരായുധീകരണം നടപ്പാക്കുവാന്‍ തീരുമാനിച്ചതും.
മൂന്നു നാലു ആഴ്ചകള്‍ക്കുള്ളില്‍ ട്രമ്പും കിമ്മും തമ്മില്‍ വീണ്ടും കണ്ടുമുട്ടി ചര്‍ച്ചകള്‍ നടത്തും.

ഇരുകൊറിയകളും തമ്മില്‍ പരസ്പരം ചര്‍ച്ചകള്‍ നടത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ജനുവരിയിലാണ് ട്രമ്പ് ശ്രമമാരംഭിച്ചത്.

സൗത്ത്‌കൊറിയന്‍ പ്രസിഡന്റിന്റെ പ്രഖ്യാപനത്തിന് വമ്പിച്ച പിന്തുണയാണ് സ്വന്തം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.
ശനിയാഴ്ച ട്രമ്പ് മൂണിനെ വിളിച്ച് പ്രത്യേകം  അഭിനന്ദിച്ചിരുന്നു. ഇന്റര്‍നാഷ്ണല്‍ നിയന്ത്രണങ്ങള്‍ ലംഘിക്കാതെ ന്യൂക്ലിയര്‍ ആയുധങ്ങളെകുറിച്ച് ഇരുരാജ്യങ്ങളും പഠിച്ചു പ്രത്യേക പദ്ധതികള്‍ തയ്യാറാക്കണമെന്നും ട്രമ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ട്രമ്പിന് സമാധാനത്തിനുള്ള നോബല്‍ പ്രൈസ് നല്‍കണമെന്ന് മൂണ്‍
ട്രമ്പിന് സമാധാനത്തിനുള്ള നോബല്‍ പ്രൈസ് നല്‍കണമെന്ന് മൂണ്‍
Join WhatsApp News
Boby Varghese 2018-05-01 08:10:21
Trump deserves the Nobel prize. But he will not get it. The Nobel prize committee is comprised of some left wing radicals. They gave prize to Arafat who is the grand daddy of terrorism. Obama got the prize and his qualification was his color.
NARADAN 2018-05-01 21:45:08

പ്ലാക്, പൊന്നാട, അവാര്‍ഡ്‌, പട്ടു കോണകം  നോബല്‍ prize ഇതൊക്കെ ഔട്ട്‌ ഓഫ് ഫാഷന്‍ ആയില്ലേ!

ഇനി മുതല്‍ നല്ല ഡയപ്പര്‍ അവാര്‍ഡുകള്‍ തുടങ്ങണം.

ഡയപ്പര്‍ = പുറമേ നല്ല മോഡി, ഉള്ളില്‍ ഉള്ളത് പറയണോ?

ആദ്യ അവാര്‍ഡു നമ്മുടെ ലോക നേതാവ് ട്രുംപിനു തന്നെ

പിന്നെ ചായ അടി മോഡി, കൊഴുക്കട്ട കൊറിയന്‍, 60%  returns guarnteed boby, അലവലാതി  Sch Cast,ചൊറി കണ്ണന്‍ നെത്യന്യഹു

ശേഷം പിന്നാലെ 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക