Image

പോക്‌സോ കേസുകള്‍ വേഗത്തില്‍ പരിഗണിക്കണമെന്ന്‌ സുപ്രീംകോടതി

Published on 01 May, 2018
പോക്‌സോ കേസുകള്‍ വേഗത്തില്‍ പരിഗണിക്കണമെന്ന്‌ സുപ്രീംകോടതി

ന്യൂഡല്‍ഹി: പോക്‌സോ കേസുകള്‍ വേഗത്തില്‍ പരിഗണിക്കണമെന്ന്‌ സുപ്രീംകോടതി. രാജ്യത്തെ ഹൈകോടതികള്‍ക്കാണ്‌ നിര്‍ദേശം നല്‍കിയിരിക്കുന്നത്‌. ചീഫ്‌ ജസ്‌റ്റിസ്‌ ദീപക്‌ മിശ്ര അധ്യക്ഷനായ ബെഞ്ചാണ്‌ നിര്‍ണായക നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്‌?.

അതിവേഗ വിചാരണ കോടതികള്‍ സ്ഥാപിച്ച്‌ പോക്‌സോ കേസിലെ നടപടികള്‍ വേഗത്തിലാക്കണമെന്നും കോടതി നിര്‍ദേശമുണ്ട്‌. ഇത്തരം കേസുകളിലെ വിചാരണ നടപടികള്‍ക്ക്‌മേല്‍നോട്ടം വഹിക്കുന്നതിനായി മൂന്നംഗ സമിതിയെ നിയോഗിക്കാനും ഹൈകോടതികള്‍ രൂപീകരിക്കണം. അഭിഭാഷകനായ ശ്രീവാസ്‌തവ നല്‍കിയ ഹരജി പരിഗണിച്ചാണ്‌ കോടതി ഉത്തരവ്‌?.

12 വയസു വരെയുള്ള കുട്ടികളെ ബലാല്‍സംഗം ചെയ്യുന്നവര്‍ക്ക്‌ വധശിക്ഷ നല്‍കുന്നതിനുള്ള ഓര്‍ഡിനന്‍സിന്‌ കേന്ദ്രമന്ത്രിസഭ ഏപ്രില്‍ 21ന്‌ അംഗീകാരം നല്‍കിയിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ കേസിലെ വിചാരണ നടപടികള്‍ വേഗത്തിലാക്കണമെന്ന്‌ നിര്‍ദേശം സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക