Image

15 മിനിറ്റ്‌ തുടര്‍ച്ചയായി 'മാതൃ ഭാഷ'യില്‍ സംസാരിക്കാന്‍ കഴിയുമോ? രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച്‌ മോദി

Published on 01 May, 2018
15 മിനിറ്റ്‌ തുടര്‍ച്ചയായി  'മാതൃ ഭാഷ'യില്‍ സംസാരിക്കാന്‍ കഴിയുമോ? രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച്‌ മോദി

 കോണ്‍ഗ്രസിനെയും പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും നേരിട്ട്‌ കടന്നാക്രമിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമസഭാ തിരഞ്ഞെടുപ്പിന്‌ 11 ദിവസം മാത്രം ശേഷിക്കെ പ്രചരണത്തിന്റെ ഭാഗമായി കര്‍ണാടകയില്‍ എത്തിയപ്പോഴാണ്‌ മോദി രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ചത്‌.

പേപ്പറിന്റെ സഹായമില്ലാതെ 15 മിനിറ്റ്‌ തുടര്‍ച്ചയായി സംസാരിക്കാന്‍ കഴിയുമോയെന്നും കോണ്‍ഗ്രസ്‌ അധ്യക്ഷനെ വെല്ലുവിളിച്ചു. കര്‍ണാടകയിലെ കോണ്‍ഗ്രസ്‌ സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളെക്കുറിച്ച്‌ പേപ്പറിന്റെ സഹായമില്ലാതെ 15 മിനിറ്റ്‌ തുടര്‍ച്ചയായി സംസാരിക്കാനാണ്‌ മോദി വെല്ലുവിളിച്ചിരിക്കുന്നത്‌. ഹിന്ദിയിലോ ഇംഗ്ലിഷിലോ 'മാതൃ ഭാഷ'യിലോ രാഹുലിനു സംസാരിക്കാമെന്നും മോദി പറഞ്ഞു.

രാഹുലിന്റെ മാതാവും മുന്‍ കോണ്‍ഗ്രസ്‌ അധ്യക്ഷയുമായ സോണിയ ഗാന്ധിയുടെ ഇറ്റാലിയന്‍ വേരുകള്‍ ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു മോദിയുടെ 'മാതൃ ഭാഷ' പ്രയോഗം.

പതിവുപോലെ കന്നഡയില്‍ പ്രസംഗം ആരംഭിച്ച മോദി പിന്നീട്‌ ഹിന്ദിയിലേക്കു മാറിയാണു കോണ്‍ഗ്രസിനെ കടന്നാക്രമിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക