Image

കോട്ടഡ്‌ സ്യൂട്ടണിഞ്ഞ്‌ എത്തി; സ്വര വെട്ടിലായി

Published on 01 May, 2018
കോട്ടഡ്‌ സ്യൂട്ടണിഞ്ഞ്‌ എത്തി; സ്വര വെട്ടിലായി


ഫാഷന്റെ പേരില്‍ എന്തും ധരിക്കുന്ന സ്വഭാവം ചില ബോളിവുഡ്‌ നടിമാര്‍ക്കുണ്ട്‌. അത്‌ ചിലപ്പോഴൊക്കെ അവര്‍ക്ക്‌ പൊല്ലാപ്പാകാറുമുണ്ട്‌. അങ്ങനെയൊരു സംഭവം ഈയിടെ ബോളിവുഡില്‍ അരങ്ങേറി. സ്വര ഭാസ്‌ക്കറാണ്‌ ഇറക്കം കുറഞ്ഞ വസ്‌ത്രം ധരിച്ച്‌ ആകെ പ്രശ്‌നത്തിലായത്‌. വീരേ ഡി വെഡ്‌ഢിങ്ങ്‌ എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികള്‍ ചര്‍ച്ചയായത്‌ സ്വരയുടെ വസ്‌ത്രത്തിന്റെ ഇറക്കം കുറഞ്ഞു പോയതിനെ കുറിച്ചുളള ചര്‍ച്ചയിലായിരുന്നു.

കരീന കപൂര്‍, സോനം കപൂര്‍, സ്വര ഭാസ്‌ക്കര്‍ എന്നിവര്‍ ഒരുമിച്ചഭിനയിക്കുന്ന ചിത്രമാണ്‌ വീരേ ഡി വെഡ്‌ഢിങ്ങ്‌. പ്രചരണ ചടങ്ങില്‍ കോട്ടഡ്‌ സ്യൂട്ടിലാണ്‌ സ്വര എത്തിയത്‌. പരിപാടി തുടങ്ങുന്നതിനു മുമ്പ്‌ വേദിയിലുണ്ടായിരുന്ന ശിഖ ആ കഴുത്തൊന്നു നേരെയാക്കൂ എന്ന്‌ സ്വരയോടു പറഞ്ഞിരുന്നു. എന്നാല്‍ പരിപാടിയിലുടനീളം കഴുത്തു ശ്രദ്ധിക്കാന്‍ മാത്രമേ സ്വരയ്‌ക്ക്‌ നേരമുണ്ടായിരുന്നുള്ളൂ. കോട്ടഡ്‌ സ്യൂട്ടില്‍ താരം വളരെ അസ്വസ്ഥയായാണ്‌ കാണപ്പെട്ടത്‌.

ഫാഷന്റെ പേരില്‍ തങ്ങള്‍ക്കിണങ്ങാത്തതും ആത്മവിശ്വാസം നല്‍കാത്തതുമായ വേഷങ്ങള്‍ എന്തിനു ധരിക്കുന്നുവെന്നാണ്‌ ആരാധകരുടെ അഭിപ്രായം. കാര്യമെന്തു തന്നെയായാലും പരിപാടി തീരാന്‍ കാത്തു നിന്നതു പോലെ സ്വര വേദി കാലിയാക്കുകയായിരുന്നുവത്രേ.













































Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക