Image

ദുബായ് സോളാര്‍ പാര്‍ക്കിന്‌റെ മൂന്നാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

Published on 01 May, 2018
ദുബായ് സോളാര്‍ പാര്‍ക്കിന്‌റെ മൂന്നാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു
ദുബായ് സോളാര്‍ പാര്‍ക്കിന്‌റെ മൂന്നാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ദുബായ് പ്രധാനമന്ത്രിയും ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റഷീദ് അല്‍ മാക്ക്‌തോം നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിച്ചു. 800 മെഗാവാട്ടില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാനുദ്ദേശിക്കുന്ന പദ്ധതിയുടെ മൂന്നാം ഘട്ടമാണ് ആരംഭിച്ചത്. മുന്‍പ് നിര്‍മ്മിച്ചതിനു പുറമേ 200 മെഗാവാട്ട് അധികമായി ചേര്‍ത്താണ് മൂന്നാം ഘട്ടം ആരംഭിച്ചത്. സ്വതന്ത്ര ഊര്‍ജ്ജ നിര്‍മ്മാണത്തിന് അബുദബി ഫ്യുച്ചര്‍ എനര്‍ജി കമ്ബനി ഇഡിഎഫ് ഗ്രൂപ്പ് എന്നിവ സംയുക്തമായാണ് പാര്‍ക്കിന്‌റെ നിര്‍മ്മാണം നടത്തുന്നത്.
മൂന്നാം ഘട്ട നിര്‍മ്മാണത്തിന്‌റെ രണ്ടും മൂന്നും ഘട്ടങ്ങള്‍2019, 2020 വര്‍ഷങ്ങളില്‍ നടത്തും. ലോകത്തിലെ തന്നെ ഏറ്റവും വലിയ സോളാര്‍ പ്രോജക്ടുകളിലൊന്നാണിത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ വൈദ്യുതി നിര്‍മ്മിക്കുന്നതില്‍ ഉന്നതിയിലെത്തുന്ന രാജ്യമായി ദുബായ് മാറും. സോളാര്‍ വൈദ്യുതി ഉദ്പാദനം അന്തരീക്ഷ മലിനീകരണത്തെയും നല്ലൊരു അളവില്‍ കുറയ്ക്കുമെന്നാണ് കണക്കുകൂട്ടല്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക