Image

സെക്കന്‍ഡറി എജ്യുക്കേഷന്‍ ബോര്‍ഡിന്റെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലേക്കുള്ള ബോര്‍ഡ് പരീക്ഷയില്‍ കൂട്ട തോല്‍വി,വിശദീകരണം ആവശ്യപ്പെടും

Published on 01 May, 2018
സെക്കന്‍ഡറി എജ്യുക്കേഷന്‍ ബോര്‍ഡിന്റെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലേക്കുള്ള ബോര്‍ഡ് പരീക്ഷയില്‍ കൂട്ട തോല്‍വി,വിശദീകരണം ആവശ്യപ്പെടും
ഉത്തര്‍പ്രദേശ് സെക്കന്‍ഡറി എജ്യുക്കേഷന്‍ ബോര്‍ഡിന്റെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലേക്കുള്ള ബോര്‍ഡ് പരീക്ഷയില്‍ കൂട്ട തോല്‍വി.98 സ്‌കൂളുകളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളും 52 സ്‌കൂളുകളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികളും പരാജയപ്പെട്ട സംഭവത്തില്‍ സ്‌കൂളുകളോട് വിശദീകരണം ആവശ്യപ്പെടും.
കോപ്പിയടിക്കെതിരെ സംസ്ഥാനം സ്വീകരിച്ച ശക്തമായ നടപടികളുടെ ഫലമാണിതെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകള്‍ ഉള്‍പടെ 150 സ്‌കൂളുകളിലാണ് പരീക്ഷ നടന്നത്. ഇത്തവണ കോപ്പിയടി തടയാന്‍ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചിരുന്നുവെന്നും അവധിക്കുശേഷം ബോര്‍ഡ് പ്രവര്‍ത്തനം ആരംഭിക്കുമ്‌ബോള്‍ ഈ സ്‌കൂളുകളുടെ 'വിധി' തീരുമാനിക്കുമെന്നും യുപിഎസ്ഇബി സെക്രട്ടറി നീന ശ്രീവാസ്തവ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക