Image

ലിഗയുടെ ആന്തരികാവയവങ്ങളുടെ പരിശോധന റിപ്പോര്‍ട്ട് നാളെ പൊലീസിന് ലഭിക്കും

Published on 01 May, 2018
ലിഗയുടെ ആന്തരികാവയവങ്ങളുടെ പരിശോധന റിപ്പോര്‍ട്ട് നാളെ പൊലീസിന്  ലഭിക്കും
ലിഗയുടെ ആന്തരികാവയവങ്ങളുടെ പരിശോധന റിപ്പോര്‍ട്ട് നാളെ പൊലീസിന്  ലഭിക്കും. കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റിന്റെ കാര്യത്തില്‍ ഇതിന് ശേഷമേ തീരുമാനമുണ്ടാകൂ. അതേസമയം കസ്റ്റഡിയിലുള്ളവര്‍ക്കെതിരെ കൂടുതല്‍ സാക്ഷി മൊഴികള്‍ പൊലീസിന് കിട്ടി.
സംശയിക്കുന്ന നാലുപേരെ കൊലപാതവുമായി ബന്ധപ്പിക്കാനുള്ള ശക്തമായ തെളിവ് പൊലീസിന് ലഭിച്ചിട്ടില്ല. സാക്ഷിമൊഴികളും സാഹചര്യ തെളിവുകളുമാണ് നാലുപേര്‍ക്കെതിരെയുള്ളത്. ശാസ്ത്രീയ തെളിവുകള്‍ ലഭിച്ചാല്‍ മാത്രമേ കൃത്യമായി ചിത്രം തെളിയുകള്ളൂ. ലിഗയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലവും സംഭവ സ്ഥലത്തുനിന്നും ശേഷകരിച്ച മുടിയുടെ വിരല്‍ അടയാളങ്ങളുടെ ഫലവുമാണ് വരേണ്ടത്. 
അന്തര്‍ദേശീയ ശ്രദ്ധയുള്ള കേസായിതിനാല്‍ ഓരോ കാര്യങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ചാണ് മുന്നോട്ടുനീങ്ങുന്നതെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പഴകിയ മൃതശരീരമായതിനാല്‍ രാസപരിശോധന ഫലങ്ങള്‍ ലഭിക്കാനും പ്രയാസമാണ്. വാഴമുട്ടത്ത് മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പരിശോധന തുടരന്നുണ്ടെങ്കിലും അന്വേഷണത്തിന് സഹയാമായ ഒന്നും ലഭിച്ചിട്ടില്ല. സമീപവാസികളുടെചോദ്യം ചെയ്യല്‍ തുടരുകയാണ്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക