Image

ആര്‍സിസിയില്‍ രക്തം നല്‍കിയവരില്‍ 40 പേര്‍ക്ക് എച്ച്‌ഐവി

Published on 01 May, 2018
ആര്‍സിസിയില്‍ രക്തം നല്‍കിയവരില്‍ 40 പേര്‍ക്ക് എച്ച്‌ഐവി
ഒന്നര വര്‍ഷത്തിനിടെ ആര്‍സിസിയില്‍ രക്തം നല്‍കിയവരില്‍ 40 പേര്‍ക്കാണ് എച്ച്‌ഐവി ബാധ കണ്ടെത്തിയത്. എന്നാല്‍, വിളിച്ചാല്‍ കിട്ടുന്നവരെ അറിയിക്കാറുണ്ടെന്നാണ് ആര്‍.സി.സി വിശദീകരണം . ഒന്നര വര്‍ഷത്തിനിടയില്‍ എത്ര ദാതാക്കളില്‍ എച്ച് ഐ വി ബാധ കണ്ടെത്തിയെന്ന വിവരാവകാശ ചോദ്യത്തിനുത്തരം 40 . എച്ച്‌ഐവി അല്ലാതെ മറ്റു പകര്‍ച്ച വ്യാധികള്‍ കണ്ടെത്തിയത് 22 പേര്‍ക്ക്. എന്നാല്‍ ഇതില്‍ പലരേയും രോഗബാധയെക്കുറിച്ച് അറിയിച്ചിട്ടില്ല. ഇവരില്‍ പലരും അര്‍.സി.സിയിലെത്തി വീണ്ടും രക്തം നല്‍കുകയും ചെയ്തു. 2016 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍19324 യൂണിറ്റ് രക്തഘടകമാണ് ഉപയോഗിക്കാന്‍ കഴിയാതെ നശിപ്പിച്ച് കളഞ്ഞത്.


ദേശീയ എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എങ്കില്‍ ഗുണലനിലവാര പരിശോധന നടത്തിയതിന്റെ അടക്കം വിശദാംശങ്ങള്‍ നല്‍കാമോ എന്ന ചോദ്യത്തിനുള്ള മറുപടി ഇതൊന്നും രേഖപ്പെടുത്തിയിട്ടില്ലാ എന്നാണ്. രക്ത ഗ്രൂപ്പിങ് കാര്‍ഡുകളുടെ നിര്‍മാണ തീയതിയും കാലാവധി കഴിയുന്ന തീയതിയും രേഖപ്പെടുത്താന്‍ റജിസ്റ്ററുമില്ല. അതേസമയം, വിളിച്ചാല്‍ കിട്ടുന്നവരെ മാത്രം രോഗ വിവരം അറിയിക്കുമെന്നാണ് ആര്‍ സി സിയുടെ വിശദീകരണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക