Image

എന്‍സിപി സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടി എംഎല്‍എയ്ക്കും ഭാരവാഹികള്‍ക്കും അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് ഒഎന്‍സിപി കുവൈത്ത്

Published on 01 May, 2018
എന്‍സിപി സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടി എംഎല്‍എയ്ക്കും ഭാരവാഹികള്‍ക്കും അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് ഒഎന്‍സിപി കുവൈത്ത്

അബ്ബാസിയ: എന്‍സിപി കേരള സംസ്ഥാന പ്രസിഡന്റായി തെരഞ്ഞടുക്കപ്പെട്ട മുന്‍മന്ത്രി തോമസ് ചാണ്ടി എംഎല്‍എയ്ക്കും വൈസ് പ്രസിഡന്റ് പി.കെ രാജന്‍ മാസ്റ്റര്‍, ട്രഷറര്‍ ബാബു കാര്‍ത്തികേയന്‍ എന്നിവരെ ഓവര്‍സീസ് എന്‍സിപി കുവൈറ്റ് ദേശീയ കമ്മിറ്റി അഭിനന്ദിച്ചു. 

അബ്ബാസിയയില്‍ ചേര്‍ന്ന യോഗത്തില്‍ ഓവര്‍സീസ് എന്‍സിപി ദേശീയ പ്രസിഡന്റും ലോക കേരള സഭാംഗവുമായ ബാബു ഫ്രാന്‍സിസ്, ദേശീയ ജനറല്‍ സെക്രട്ടറി ജിയോ ടോമി, മഹാരാഷ്ട്ര എക്‌സിക്യൂട്ടീവ് മെംബര്‍ പ്രകാശ് ജാദവ്, തമിഴ്‌നാട് എക്‌സിക്യൂട്ടീവ് മെംബര്‍ ഭാസ്‌കരന്‍ തേവര്‍, കേരള എക്‌സിക്യൂട്ടീവ് ബൈറ്റ് വര്‍ഗീസ്, സൂരജ് പൊന്നേത്ത്, യൂത്ത് വിംഗ് കണ്‍വീനര്‍ നോബിള്‍ ജോസ്, സോഷ്യല്‍ വെല്‍ഫയര്‍ കണ്‍വീനര്‍ ജിജോ ജോസ്, ജോഫി മുട്ടത്ത് എന്നിവര്‍ പങ്കെടുത്തു. സമൂഹത്തിന് ഗുണപരമായ മാറ്റത്തിന് നാന്ദി കുറിക്കുവാന്‍ പുതിയ നേതൃത്വത്തിന് സാധിക്കട്ടെയെന്ന് യോഗം അഭിപ്രായപ്പെട്ടു. 


റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക