Image

രഞ്ജിത്തിന് ഒഐസിസി റിയാദ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ കൈത്താങ്ങ്

Published on 01 May, 2018
രഞ്ജിത്തിന് ഒഐസിസി റിയാദ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ കൈത്താങ്ങ്

റിയാദ്: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആര്‍. മഹേഷിന്റെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ഒരു കൈത്താങ്ങായി റിയാദ് ഒഐസിസി കൊല്ലം ജില്ലാ കമ്മിറ്റി.

കുലശേഖരപുരത്ത് ജന്മനാ മാനസിക വെല്ലുവിളി നേരിടുന്ന രഞ്ജിത്ത് എന്ന 22 വയസുള്ള സഹോദരനു സി. ആര്‍. മഹേഷിന്റെ നേതൃത്വത്തില്‍ നിര്‍മിച്ചു നല്‍കുന്ന വീടിനു ഒഐസിസി റിയാദ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ അടിയന്തിര സഹായം 25000 രൂപ ഒഐസിസി ജില്ലാ കമ്മിറ്റി ട്രഷറര്‍ അബ്ദുല്‍ റശീദ് കൈമാറി. ചടങ്ങില്‍ സി.ആര്‍. മഹേഷ്, കെ.എന്‍. നൗഷാദ്, നസീമ ബീവി എന്നിവര്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക