Image

ഷാജി തങ്കച്ചന് ഫോക്കസ് കുവൈത്ത് യാത്രയയപ്പ് നല്‍കി

Published on 01 May, 2018
ഷാജി തങ്കച്ചന് ഫോക്കസ് കുവൈത്ത് യാത്രയയപ്പ് നല്‍കി

കുവൈത്ത്: കുവൈത്തിലെ പ്രവാസം ജീവിതം മതിയാക്കി പോകുന്ന ഫോക്കസ് കുവൈത്ത് സ്ഥാപക കമ്മറ്റി അംഗവും ഫോക്കസിന്റെ ആദ്യ പ്രസിഡന്റും നിരവധി തവണ ഉപദേശക സമിതി അംഗവുമായിരുന്ന ഷാജി തങ്കച്ചന് ഫോക്കസ് കുവൈത്ത് യാത്രയയപ്പ് നല്‍കി.

ഫോക്കസ് പ്രസിഡന്റ് റോയ് എബ്രഹാമിന്റെ അധ്യക്ഷതയില്‍ അബ്ബാസിയ ഒലിവ് ഓഡിറ്റോറിയാത്തതില്‍ നടന്ന യോഗത്തിനു ജനറല്‍ സെക്രട്ടറി സലീം എം.എന്‍ സ്വാഗതം പറഞ്ഞു. കുവൈത്തിലെ സാംസ്‌കാരിക പ്രവര്‍ത്തകന്‍ വര്‍ഗീസ് പുതുകുളങ്ങര, ഷാജി തങ്കച്ചന്‍, ഫോക്കസ് ജോയന്റ് ട്രഷറര്‍ അജിത് കുമാര്‍, ഫാ. ജേക്കബ് തോമസ്, ഫോക്കസ് ഭാരവാഹികളായ സൈമണ്‍ ബേബി, അബ്ദുസലീം, മുഹമ്മദ് ഇഖ്ബാല്‍ , ബിനു മാത്യു ,രതീഷ് കുമാര്‍, സലീം രാജ്, ഡിസില്‍വ ജോണ്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. സംഘടനയുടെ ഉപഹാരം ഷാജി തങ്കച്ചനും കുടുംബത്തിനും റോയ് എബ്രഹാം കൈമാറി. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക