Image

സയോണ്‍ അസംബ്ലി ഓഫ് ഗോഡ് വാര്‍ഷിക കണ്‍വന്‍ഷന്‍: പാസ്റ്റര്‍ പ്രിന്‍സ് തോമസ് മുഖ്യ പ്രഭാഷണം നടത്തും

നിബു വെള്ളവന്താനം Published on 01 May, 2018
സയോണ്‍ അസംബ്ലി ഓഫ് ഗോഡ് വാര്‍ഷിക കണ്‍വന്‍ഷന്‍: പാസ്റ്റര്‍ പ്രിന്‍സ് തോമസ് മുഖ്യ പ്രഭാഷണം നടത്തും
ഫ്‌ളോറിഡ: ഹോളിവുഡ് സയോണ്‍ അസംബ്ലി ഓഫ് ഗോഡ് സഭയുടെ വാര്‍ഷിക കണ്‍വന്‍ഷനും സുവിശേഷയോഗവും മെയ് 4,5,6 തീയതികളില്‍ സഭാങ്കണത്തില്‍ (5915 Hayes St, Hollywood, FL 33021) നടത്തപ്പെടും.

അനുഗ്രഹീത കണ്‍വന്‍ഷന്‍ പ്രഭാഷകന്‍ പാസ്റ്റര്‍ പ്രിന്‍സ് തോമസ് (റാന്നി) മുഖ്യ സന്ദേശം നല്‍കും. ചര്‍ച്ച് ക്വയര്‍ ഗാനശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. വെള്ളി, ശനി ദിവസവങ്ങളില്‍ നടത്തപ്പെടുന്ന പൊതുയോഗം വൈകിട്ട് 7ന് ആരംഭിക്കും. ഞായറാഴ്ച നടക്കുന്ന ഭക്തിനിര്‍ഭരമായ തിരുവത്താഴ ശുശ്രൂഷയോടുകൂടി കണ്‍വന്‍ഷന്‍ സമാപിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പാസ്റ്റര്‍ സാം പണിക്കര്‍: 954 34 8888, പാസ്റ്റര്‍ ജയമോന്‍ ജേക്കബ് : 305 632 2331
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക