Image

ഡീക്കന്‍ കെവിന്‍ മുണ്ടയ്ക്കലിന്റെ പൗരോഹിത്യ സ്വീകരണം ശനിയാഴ്ച്ച. തല്‍സമയ സംപ്രേഷണം ശാലോം ടിവിയില്‍

ജോസ് മാളേയ്ക്കല്‍ Published on 01 May, 2018
ഡീക്കന്‍ കെവിന്‍ മുണ്ടയ്ക്കലിന്റെ പൗരോഹിത്യ സ്വീകരണം ശനിയാഴ്ച്ച. തല്‍സമയ സംപ്രേഷണം ശാലോം ടിവിയില്‍
ഫിലാഡല്‍ഫിയ: അമേരിക്കയിലെ സീറോമലബാര്‍ സഭയില്‍നിìള്ള പ്രഥമവൈദികന്റെ തിരുപ്പട്ടസ്വീകരണം മെയ് 5 ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടരമണിക്ക് സോമര്‍സെറ്റ് സെ. തോമസ് സീറോമലബര്‍ ഫോറോനാ പള്ളിയില്‍ നടക്കും. ചിക്കാഗോ രൂപതçവേണ്ടി ന്യൂയോര്‍ക്ക് ബ്രോക്‌സ് ഇടവകയില്‍നിന്നുള്ള ഡീക്കന്‍ കെവിന്‍ മുണ്ടയ്ക്കല്‍ ആണ് ഈ ശനിയാഴ്ച്ച രൂപതാ ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്തില്‍നിന്നും തിരുപ്പട്ടം സ്വീകരിക്കുന്നത്. പൗരോഹിത്യ സ്വീകരണചടങ്ങുകളുടെ തല്‍സമയ സംപ്രേഷണം “ശാലോം അമേരിക്ക’ യില്‍ തുടക്കം മുതല്‍ അവസാനം വരെ ലൈവ് ആയി വീക്ഷിക്കാം. തിരുപ്പട്ടശുശ്രൂഷയില്‍ നേരിട്ട് പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് ഇതൊരു വലിയ അനുഗ്രഹമായിരിക്കും.

അമേരിക്കയിലെ സീറോമലബര്‍ സഭയുടെ ദീര്‍ഘനാളത്തെ കാത്തിരിപ്പും, പ്രാര്‍ത്ഥനകളും അങ്ങനെ സഫലമാകുന്നു. അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന തദ്ദേശീയരായ രണ്ടു സഭാതനയര്‍ ന്യൂയോര്‍ക്കില്‍നിന്നുള്ള ഡീക്കന്‍ കെവിന്‍ മുണ്ടക്കയ്‌ലും,  ടാമ്പായില്‍ നന്നുള്ള രാജീവ് വലിയവീട്ടിലും  ചിക്കാഗോ രൂപതയ്ക്കുവേണ്ടി ബലിവേദിയിലേക്ക് ആനയിക്കപ്പെടുമ്പോള്‍ വിരചിതമാകുന്നത് ആറുദശാബ്ദങ്ങളുടെ ചരിത്രം പേറുന്ന അമേരിക്കയിലെ സീറോമലബാര്‍ കുടിയേറ്റ നാള്‍വഴിയിലും, ചിക്കാഗോ രൂപതയുടെ 18 വര്‍ഷങ്ങളിലെ വളര്‍ച്ചാവഴിയിലും തങ്കലിപികളില്‍ രേഖപ്പെടുത്തേണ്ട പുതിയ അദ്ധ്യായമാണ്. ചിക്കാഗോ സീറോമലബാര്‍ രൂപതക്കൊപ്പം ആഗോള സഭയും ഇതര സഹോദര സഭകളും അഭിമാനപൂരിതമാæന്ന പുണ്യനിമിഷത്തിനായി ലോകം കാത്തിരിക്കുന്നു.

LIVE broadcast of the Priestly Ordination of Deacon Kevin Mundackal on Saturday, May 5, 2018 at 2:30PM ET/ 7:30PM BST/ 4:30AM AEST (Sunday). To be held at St. Thomas Syro Malabar Catholic Church in Somerset, New Jersey
Video stream from Shalom available at the following link- https://shalommedia.org/Ordination/Deacon-kevin/
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക