Image

പി.സി. ചെറിയാന്‍ നിര്യാതനായി

ഷാജി രാമപുരം Published on 01 May, 2018
പി.സി. ചെറിയാന്‍ നിര്യാതനായി
ഡാലസ്: ഡാലസിലെ സാമൂഹിക-ആത്മീയ മണ്ഡലങ്ങളിലെ നിറസാന്നിധ്യമായ സിസില്‍ ചെറിയാന്‍ സി.പി.എയുടെ പിതാവ് കോട്ടയം പുകടിയില്‍ റിട്ട. കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്‌സൈസ് സൂപ്രണ്ട് പി.സി. ചെറിയാന്‍ (ബേബി- 91) നിര്യാതനായി. സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് കോട്ടയം യെരുശലേം മാര്‍ത്തോമാ പള്ളി സെമിത്തേരിയില്‍.

കോലഞ്ചേരി നെമ്പുപാടത്ത് കുടുംബാംഗമായ സൂസന്‍ ചെറിയാന്‍ ആണ് ഭാര്യ. അഡ്വ. അപ്പു സി. പോള്‍ (എറണാകുളം), ഡോ. ആലീസ് ഫിലിപ്പ് (അറ്റ്‌ലാന്റാ) എന്നിവര്‍ മറ്റു മക്കളും, ജോണ്‍ ഫിലിപ്പ് മരുമകനും, പ്രിയ ചെറിയാന്‍ (ഡയറക്ടര്‍, കുമോണ്‍ ഫ്‌ളവര്‍മൗണ്ട്, ഡാലസ്) മരുമകളും, യോഹാന്‍, കെല്‍സി, സഞ്ജയ്, നീന, അജയ് എന്നിവര്‍ കൊച്ചുമക്കളുമാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക