Image

ഡാളസില്‍ പട്ടം പറത്തല്‍ ഫെസ്റ്റിവല്‍ മെയ് 5 നു

പി .പി .ചെറിയാന്‍ Published on 02 May, 2018
ഡാളസില്‍  പട്ടം പറത്തല്‍ ഫെസ്റ്റിവല്‍  മെയ് 5 നു
ഡാലസ് : വിഭ ഡാലസിന്റെ ആഭിമുഖ്യത്തില്‍ വര്‍ഷം തോറും നടത്തി വരുന്ന പട്ടം പറത്തല്‍ മത്സരത്തിന്റെ 15മത്. വാര്‍ഷികാഘോഷങ്ങള്‍ മെയ് 5 ശനിയാഴ്ച വൈകിട്ട് 4 മുതല്‍ 7 വരെ നടത്തപ്പെടുന്നു. ഇര്‍വിങ് നോര്‍ത്ത് മെക്കാര്‍തര്‍ ബിലവഡ് നോര്‍ത്ത് ലേക്ക് കോളേജ് പരിസരത്താണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. പട്ടത്തിന്റെ ചരിത്ര പശ്ചാത്തലം, പട്ടം പറത്തുന്നതിലടങ്ങിയിരിക്കുന്ന ശാസ്ത്രീയ വശം, പട്ടം എങ്ങനെ നിര്‍മ്മിക്കാം തുടങ്ങിയ നിരവധി വിഷയങ്ങളെക്കുറിച്ചു അറിവ് നല്‍കുന്ന ഈ പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്. മാതാപിതാക്കള്‍ കുട്ടികളോടൊപ്പം പരിപാടിയില്‍ വന്ന് പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു. പാര്‍ക്കിങ് സൗജന്യമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് :.dallas.vibha@org എന്ന വെബ് സൈറ്റിലോ, 214 267 8424 എന്ന ഫോണ്‍ നമ്പറുമായി ബന്ധപ്പെട്ടാല്‍  ലഭിക്കുന്നതാണ്.

ഡാളസില്‍  പട്ടം പറത്തല്‍ ഫെസ്റ്റിവല്‍  മെയ് 5 നു ഡാളസില്‍  പട്ടം പറത്തല്‍ ഫെസ്റ്റിവല്‍  മെയ് 5 നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക