Image

നിറവര്‍ണങ്ങളുടെ നിറക്കൂട്ടായ മിത്രാസ് ഫെസ്റ്റിവല്‍ 2018 ഒക്ടോബര്‍ ആറിന് ന്യൂ ജേഴ്‌സിയില്‍

ജിനേഷ് തമ്പി Published on 02 May, 2018
നിറവര്‍ണങ്ങളുടെ നിറക്കൂട്ടായ  മിത്രാസ് ഫെസ്റ്റിവല്‍ 2018 ഒക്ടോബര്‍ ആറിന് ന്യൂ ജേഴ്‌സിയില്‍
ന്യൂജേഴ്‌സി : നോര്‍ത്ത് അമേരിക്കയിലെ കലാമാമാങ്കങ്ങളുടെ ഉത്സവമായ മിത്രാസ് ഫെസ്റ്റിവല്‍ 2018 ന്റെ ഒരുക്കങ്ങള്‍ സുഗമമായി പുരോഗമിക്കുന്നതായി  മിത്രാസിന്റെ സംഘാടകര്‍ അറിയിച്ചു. ഈ വര്‍ഷത്തെ കലോത്സവം ഒക്ടോബര്‍ ആറിന് ന്യൂ ജേഴ്‌സ്‌സിയിലെ ഈസ്റ്റ് ബ്രണ്‍സ്വിക്കിലുള്ള ജെ എം പെര്‍ഫോമിംഗ് ആര്ട്ട് സെന്ററില്‍ വച്ച് സംഗീത നൃത്ത നാടകത്തോടുകൂടെയുള്ള  ലൈറ്റ് ആന്‍ഡ് സൗണ്ട് അവാര്‍ഡ് നിശയായിരിക്കുമെന്ന് ചെയര്‍മാന്‍ രാജന്‍ ചീരനും പ്രസിഡന്റ് ഷിറാസ് യൂസഫും അറിയിച്ചു.. ഓരോ വര്‍ഷം പിന്നിടുമ്പോഴും  കലാ ആസ്വാദനത്തിന്റെ  പുത്തന്‍ മേച്ചില്‍പുറങ്ങളിലേക്കു 
പ്രേക്ഷകരെ മികവിന്റെയും മേന്മയുടെയും അസുലഭ ദൃശ്യാനുഭവങ്ങളിലേക്കു   കൈപിടിച്ച് നടത്തുന്ന മിത്രാസ് കലോത്സവത്തിന്റെ  ഈ വര്‍ഷത്തെ സംവിധാന ചുമതല ജെംസണ്‍ കുരിയാക്കോസ്(സംഗീതം), ശാലിനി രാജേന്ദ്രന്‍(സംഗീതം), സ്മിത ഹരിദാസ്(ഡാന്‍സ്), പ്രവീണ മേനോന്‍(ഡാന്‍സ്, കോസ്റ്റും ഡിസൈന്‍), ശോഭ ജേക്കബ് (ഫിനാന്‍സ്) എന്നിവര്‍ക്കാണ് . 

കഴിഞ്ഞ വര്‍ഷം തുടക്കം കുറിച്ച മിത്രാസ് മൂവി അവാര്‍ഡ്‌സ് ഈ വര്‍ഷവും മിത്രാസ് ഫെസ്‌റിവലിനോട് അനുബന്ധിച്ചു നടത്തപ്പെടുന്നതാണെന്നു സംഘാടകര്‍ അറിയിച്ചു. നോര്‍ത്ത് അമേരിക്കയിലെ മലയാള സിനിമ രംഗത്ത് പ്രാഗല്‍ഭ്യം തെളിയിച്ച അസുലഭ പ്രതിഭകളുടെ കഴിവിനെ അംഗീകരിക്കുന്നതിനായി ഏര്‍പ്പെടുത്തിയിട്ടുള്ള  ഈ അവാര്‍ഡ് കമ്മിറ്റിയുടെ ചുമതല ചലച്ചിത്രരംഗത്ത് പ്രവര്‍ത്തിച്ചു വരുന്ന ദീപ്തി നായര്‍ക്കുമാണ്.

മിത്രാസ് ഫെസ്റ്റിവല്‍ 2018  ലെ സംഗീതപരിപാടികള്‍ മുന്‍കാല പരിപാടികളില്‍നിന്നും വളരെ വ്യത്യസ്തവും  പ്രായഭേദമെന്യേ എല്ലാവര്‍ക്കും ആസ്വദിക്കാവുന്ന  സംഗീത വിരുന്നു തന്നെയായിരിക്കും എന്ന്  സംവിധായകരായ ജെംസണും ശാലിനിയും അഭിപ്രായപ്പെട്ടു. പതിവ് പാട്ടുകാരുടെ കൂടെ ഇത്തവണ പുതിയ ഗായകരെയും കൂടി അമേരിക്കന്‍ മലയാളികള്‍ക്കു മിത്രാസ് ഫെസ്റ്റിവല്‍ പരിചയപ്പെടുത്തുന്നതാണെന്നും ഇവര്‍ അറിയിച്ചു. മിത്രാസ് മ്യൂസിക് ടീമിന്റെ അഭിവാച്യ ഘടകമായ പ്രശസ്ത പിന്നണി ഗായകന്‍ ഫ്രാങ്കോ ഈ വര്‍ഷവും മിത്രാസ് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതാണെന്നും , കിഡ്‌സ് മ്യൂസിക് ടീമിന്റെ െ്രെടനെര്‍ ആയി ഗായകന്‍ സിജി ആനന്ദും ടീമില്‍   ഉണ്ടായിരിക്കുന്നതാണെന്നു സംവിധായകര്‍ അറിയിച്ചു.

മിത്രാസ് ഫെസ്റ്റിവലിന്റെ ഏറ്റവും വലിയ ജനപ്രിയ പരിപാടികളില്‍  ഒന്നായ നൃത്തനൃത്യങ്ങളുടെ ചുമതല വഹിക്കാന്‍ കിട്ടുന്ന അസുലഭ അവസരം തങ്ങളെ സംബന്ധിച്ച് വലിയ അംഗീകാരവും അതെ സമയം  വലിയ  ഉത്തരവാദിത്തവുമാണെന്നു സംവിധായകരായ സ്മിതയും പ്രവീണയും ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടു. ഈ വര്‍ഷത്തെ ഉത്സവം ശരിക്കും ഒരു വ്യത്യസ്ത നൃത്തവിസ്മയങ്ങളുടെ നേര്‍കാഴ്ചയാകാന്‍ തങ്ങളാല്‍ ആവും വിധം ശ്രമിക്കും എന്നും അതിനുവേണ്ടി സെലിബ്രിറ്റി ഡാന്‍സ് കൊറിയോഗ്രാഫറും മഴവില്‍ മനോരമയുടെ ഡി ഫോര്‍ ഡാന്‍സ് പരിപാടിയുടെ ഗ്രൂമറും കൊറിയോഗ്രാഫറും ആയ സുനിത റാവുവും െ്രെടനെര്‍ ആയി ബിന്ദിയ ശബരിയും മിത്രാസിനോടൊപ്പം ഉണ്ടെന്നു ഇവര്‍ അറിയിച്ചു. 

മിത്രാസ് ഫെസ്റ്റിവലിന്റെ കോസ്റ്റും ഡിസൈന്‍ ഏറെ ഭാരിച്ചതും എന്നാല്‍ ഏറ്റവും ആസ്വദിച്ചു ചെയ്‌യാന്‍ ഇഷ്ട്ടമുള്ള കാര്യമാണെന്നും ആയതിനെ ഏറ്റവും മികവുറ്റതാക്കാന്‍ മിത്രാസിനൊപ്പം പ്രസിദ്ധ സെലിബ്രിറ്റി കോസ്റ്റും ഡിസൈനര്‍ ആയ അരുണ്‍ എറണാംകുളവും ഉണ്ടെന്നു പ്രവീണ മേനോന്‍ പറഞ്ഞു. 

നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ കലാമാമാങ്കമായ മിത്രാസ് ഫെസ്റ്റിവലിന്റെ ഓഡിയോ വീഡിയോ ചുമതല മീഡിയ ലോജിസ്റ്റിക്‌നാണു. ഈ കലാമാമാങ്കത്തിന്റെ ഒരു ഭാഗമാകാന്‍ കഴിയുന്നതില്‍ മീഡിയ ലോജിസ്റ്റിക്‌സിന് സന്തോഷമുണ്ടെന്നും ഈ ഉത്സവത്തിന്റെ പരിപൂര്‍ണ വിജയത്തിന് തങ്ങളാല്‍ ആവും വിധമുള്ള എല്ലാവിധ സഹായങ്ങളും ചെയ്യുമെന്നും ഓഡിയോവിഷ്വല്‍ ചുമതലയുള്ള സുനില്‍ ട്രിസ്റ്റാര്‍ അറിയിച്ചു.

ജാതിമതസംഘടനാ വെത്യാസങ്ങള്‍ അശേഷം ഇല്ലാതെ കലയേയും കലാകാരന്മാരെയും സ്‌നേഹിക്കുന്ന എല്ലാവരെയും ഉള്‍കൊള്ളിച്ചുകൊണ്ട് അമേരിക്കയിലുള്ള കലാകാരന്മാരെ വളര്‍ത്തി കൊണ്ടുവരുന്നതിന് വേണ്ടി 2011ല്‍ സ്ഥാപിതമായ മിത്രാസ് ആര്‍ട്‌സ് ചുരുങ്ങിയ കാലംകൊണ്ട് മാറ്റ്  തെളിയിച്ചു ജന പിന്തുണയുള്ള വലിയ  കലാ സംഘടനയായി അമേരിക്കയില്‍ പേരെടുത്തു കഴിഞ്ഞു . തുടര്‍ന്നും  അമേരിക്കന്‍ കലാകാരന്മാരുടെ വളര്ച്ചയ്ക്ക് വേണ്ടി തങ്ങളാല്‍ ആവുന്നതെല്ലാം ചെയ്യുമെന്നു മിത്രാസ്   ഭാരവാഹികള്‍  അറിയിച്ചു. 

ഈ കലാ സംരംഭത്തിന്റെ തയ്യാറെടുപ്പുകള്‍ തുടങ്ങി അവസാനം വരെ ഒരു കുടുംബം പോലെ  മിത്രാസിനോടൊപ്പം പ്രവര്‍ത്തിക്കുന്ന എല്ലാ മാധ്യമങ്ങളോടും, കല,സാംസ്‌ക്കാരിക, സാമൂഹിക സംഘടനകളോടും ഉള്ള നന്ദിയും കടപ്പാടും പറഞ്ഞാല്‍ തീരാത്തതാണെന്നു
മിത്രാസ് അറിയിച്ചു.

വാര്‍ത്ത അയച്ചത് :  ജിനേഷ് തമ്പി

നിറവര്‍ണങ്ങളുടെ നിറക്കൂട്ടായ  മിത്രാസ് ഫെസ്റ്റിവല്‍ 2018 ഒക്ടോബര്‍ ആറിന് ന്യൂ ജേഴ്‌സിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക