Image

വിമാനയാത്രയില്‍ ഇനി ഫോണും ഇന്റര്‍നെറ്റും ഉപയോഗിക്കാം

Published on 02 May, 2018
വിമാനയാത്രയില്‍ ഇനി ഫോണും  ഇന്റര്‍നെറ്റും ഉപയോഗിക്കാം
രാജ്യത്തെ ആഭ്യന്തര, അന്താരാഷ്ട്ര വിമാനയാത്രക്കാര്‍ക്ക്‌ യാത്രയ്‌ക്കിടയില്‍ ഇനി മുതല്‍ ഫോണ്‍ വിളിക്കാവും ഇന്റര്‍നെറ്റ്‌ ഉപയോഗിക്കാം. ഇത്‌ സംബന്ധിച്ച നിര്‍ദേശത്തിന്‌ ടെലികോം മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. ആഭ്യന്തര, രാജ്യാന്തര വിമാന സര്‍വീസുകളില്‍ ഏതാനും മാസത്തിനകം സേവനങ്ങള്‍ പ്രാബല്യത്തിലാകും. ഇന്ത്യന്‍ ആകാശത്തു മാത്രമായിരിക്കും സൗകര്യം ലഭ്യമാകുക.

എത്രയും വേഗത്തില്‍ പദ്ധതി നടപ്പിലാക്കുമെന്ന്‌ വ്യോമയാനമന്ത്രി സുരേഷ്‌ പ്രഭു വ്യക്തമാക്കി. വിമാനത്തില്‍ ഇന്റര്‍നെറ്റ്‌, കോള്‍ സൗകര്യം ലഭ്യമാക്കുന്ന തീരുമാനം വിമാനയാത്രക്കാര്‍ക്ക്‌ ഏറെ ഗുണപ്രദമാകുമെന്നും ടെലികോം മന്ത്രാലയത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ ഇന്ന്‌ ചേര്‍ന്ന്‌ ടെലികോം വകുപ്പ്‌ ഉന്നതതല യോഗത്തിലാണ്‌ വിമാനത്തില്‍ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നത്‌ സംബന്ധിച്ച്‌ ടെലികോ റെഗുലേറ്ററി അതോറിറ്റി ഓഫ്‌ ഇന്ത്യയുടെ നിര്‍ദേശത്തിന്‌ അംഗീകാരം ലഭിച്ചത്‌.

ഇതോടെ വിമാനയാത്രക്കാരുടെ ഏറെ നാളുകള്‍ നീണ്ടുനിന്ന അവശ്യത്തിന്‌ പരിഹാരമായി. വിമാനം 3000 അടി ഉയരത്തില്‍ എത്തുമ്പോള്‍ യാത്രക്കാര്‍ക്കു സ്‌മാര്‍ട്‌ ഫോണുകള്‍ ഉപയോഗിക്കാനാകും. ടെലികോം, വിമാന കമ്പനികള്‍ ഇതിനാവശ്യമായ സൗകര്യങ്ങള്‍ ഉടന്‍ സജ്ജമാക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക