Image

ബോളിവുഡ്‌സുന്ദരി സോനം കപൂര്‍ വിവാഹിതയാവുന്നു

Published on 02 May, 2018
  ബോളിവുഡ്‌സുന്ദരി  സോനം കപൂര്‍ വിവാഹിതയാവുന്നു

മുംബൈ: ബോളിവുഡ്‌ താരസുന്ദരി സോനം കപൂര്‍ വിവാഹിതയാവുന്നു. മുബൈയിലെ ബിസിനസുകാരന്‍ ആനന്ദ്‌ അഹൂജയാണ്‌ വരന്‍. മുംബൈയില്‍ മെയ്‌ 8നായിരിക്കും വിവാഹ ചടങ്ങുകള്‍.
ബോളിവുഡ്‌ താരം അനില്‍ കപൂറിന്റെയും സുനിതയുടെയും മകളാണ്‌ 32കാരിയായ സോനം. വിവാഹത്തിനുള്ള നൃത്തസംഗീത പരിപാടിയുടെ ഒരുക്കങ്ങള്‍ അനില്‍ കപൂറിന്റെ വസതിയില്‍ പുരോഗമിക്കുകയാണ്‌. സോനം അഭിനയിച്ച ഹിറ്റ്‌ ചിത്രങ്ങളായ വീരേ ദി വെഡിങ്‌, കുബ്‌ സൂറത്ത്‌ എന്നിവയുടെ ഗാനങ്ങള്‍ക്ക്‌ വധു ചുവടു വെക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക