Image

ലിഗയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്നുണ്ടാകില്ല

Published on 02 May, 2018
ലിഗയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്നുണ്ടാകില്ല
വിദേശവനിത ലിഗയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്നുണ്ടാകില്ല. ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം വ്യാഴാഴ്ചയേ ലഭിക്കുകയുള്ളുവെന്നും ഇതിനു ശേഷമേ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാകുകയുള്ളുവെന്നും പോലീസ് അറിയിച്ചു. 

ലിഗയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായ രണ്ടു പേര്‍ കുറ്റം സമ്മതിച്ചതായി നേരത്തേ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മാനഭംഗശ്രമത്തിനിടെയാണ് കൊലപാതകമെന്നു ഒരു പ്രതി സമ്മതിച്ചതായാണ് വിവരം. എന്നാല്‍ ലിഗയുടെ പണം തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെയാണ്? കൊലപാതകമെന്നാണ് രണ്ടാമന്‍ മൊഴി നല്‍കിയത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക