Image

പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമായി എസ്.എം.സി.സി. റാഫിള്‍ ഉദ്ഘാടനം

ജോജോ കോട്ടൂര്‍ Published on 02 May, 2018
പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമായി എസ്.എം.സി.സി. റാഫിള്‍ ഉദ്ഘാടനം
ചിക്കാഗോ: അമേരിക്കയിലെ സീറോ മലബാര്‍ വിശ്വാസികളുടെ അല്‍മായ സംഘടനയായ എസ്.എം.സി.സി.യുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന റാഫിളിന്റെ ഉദ്്ഘാടനം അഭി.പിതാവ് മാര്‍ ജേക്കബ് അങ്ങാടിയത്ത് നിര്‍വ്വഹിച്ചു. 

കഴിഞ്ഞ 20 വര്‍ഷങ്ങളായി എസ്.എം.സി.സി. നടത്തിവരുന്ന സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കും ജീവകാരുണ്യസംരംഭങ്ങള്‍ക്കും റാഫിള്‍ മുഖേനയുള്ള ഫണ്ട് സ്വരൂപീകരണം സഹായകമാകട്ടെ എന്ന് അഭി.പിതാവ് ആശംസിച്ചു. സഹായമെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് വികാരി ജനറല്‍ ഫാ.അഗസ്റ്റിന്‍ പാലക്കാപ്പറമ്പില്‍, ചാന്‍സിലര്‍ ഫാ.ജോണിക്കുട്ടി പുലിശ്ശേരി, എന്നിവരോടൊപ്പം എസ്.എം.സി.സി. ഭാരവാഹികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു. എസ്.എം.സി.സി. നാഷ്ണല്‍ പ്രസിഡന്റ് സിജില്‍ പാലക്കലോടി അദ്ധ്യക്ഷത വഹിച്ചു. 

ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജ് കുട്ടി പുല്ലാപ്പള്ളില്‍ വൈസ് പ്രസിഡന്റുമാരായ ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ജയിംസ് കുരീക്കാട്ടില്‍, സെക്രട്ടറി മേഴ്‌സി കുര്യാക്കോസ്, ജോയിന്റ് സെക്രട്ടറി ജോര്‍ജ് വി.ജോര്‍ജ്, ജോയിന്റ് ട്രഷറാര്‍ മാത്യൂ കെ. ചാക്കോ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ട്രഷറാര്‍ ജോസ് സെബാസ്റ്റിയനാണ് റാഫിളിന്റെ മുഖ്യ ചുമതല. റീജണല്‍ കോര്‍ഡിനേറ്റര്‍മാരും ചാപ്റ്റര്‍ പ്രസിഡന്റുമാരും വഴി അമേരിക്കയിലെ എല്ലാ സീറോ മലബാര്‍ കുടുംബങ്ങളിലും എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ജോസ് സെബാസ്റ്റിയന്‍ അറിയിച്ചു. 

ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹികസാംസ്‌കാരിക മേഖലകളിലെ ശാക്തീകരണത്തിനും കുട്ടികളുടെയും യുവജനങ്ങളുടെയും പരിശീലനത്തിനുമായാണ് വിനിയോഗിക്കുക എന്ന് അദ്ദേഹം പ്രസ്താവിച്ചു.

ബഹുമാനപ്പെട്ട വൈദീകരും വിശ്വാസികളും എസ്.എം.സി.സി.യുടെ പ്രവര്‍ത്തനങ്ങള്‍ക്കു നല്‍കുന്ന പിന്തുണയ്ക്കും പ്രോത്സാഹനത്തിനും നാഷ്ണല്‍ ട്രഷറാര്‍ ജോസ് സെബാസ്റ്റിയന്‍ കൃതജ്ഞത പ്രകാശിപ്പിച്ചു. ഫെയിത്ത് ഹോളിഡേയ്‌സ് ക്രിസ്ത്യന്‍& ലിഷര്‍ ടൂര്‍ ഓപ്പറേറ്റേര്‍സ് ആണ് ഒന്നാം സമ്മാനമായ $2500 വിലയുള്ള ഹോലിലാന്റ് ടൂര്‍ ടിക്കറ്റ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്.
പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമായി എസ്.എം.സി.സി. റാഫിള്‍ ഉദ്ഘാടനം
ബിഷപ്പ് ജേക്കബ് അങ്ങാടിയത്ത് ചിക്കാഗോ പ്രസിഡന്റ് ഷിബു അഗസ്റ്റിന് ടിക്കറ്റ് നല്‍കി ഉദ്ഘാടനം ചെയ്യുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക