Image

ടോറോന്റോ ഇന്റര്‍നാഷണല്‍ സൗത്ത് ഏഷ്യന്‍ ഫിലിം അവാര്‍ഡ് 2018 :പ്രേക്ഷകരുടെ വോട്ടിങ്ങിനു തുടക്കമായി

ജോയിച്ചന്‍ പുതുക്കുളം Published on 02 May, 2018
ടോറോന്റോ ഇന്റര്‍നാഷണല്‍ സൗത്ത് ഏഷ്യന്‍ ഫിലിം അവാര്‍ഡ് 2018 :പ്രേക്ഷകരുടെ വോട്ടിങ്ങിനു തുടക്കമായി
സംഗീതം കൊണ്ടും നൃത്ത മാധുര്യം കൊണ്ടും മാസ്മരിക വലയം തീര്‍ത്തു ഓരോ കലാകാരന്റെയും കഴിവുകളെ അംഗീകരിക്കുന്ന താര സംഗമ വേദി ടോറോന്റോ ഇന്റര്‍നാഷണല്‍ സൗത്ത് ഏഷ്യന്‍ ഫിലിം അവാര്‍ഡ് 2018 കാനഡയില്‍ വിരുന്നൊരുങ്ങുന്നു..കാനഡയുടെ മണ്ണില്‍ ലോകമെമ്പാടുമുള്ള സിനിമ ആസ്വാദകരെ ഉള്‍പ്പെടുത്തിയാണ് ഈ താര നിശയിലെ വിജയികളെ തെരഞ്ഞെടുക്കുന്നത് ഗാലപ് പോളിലൂടെയാണ്. അമേരിക്കന്‍ ഇന്ത്യന്‍ ഫിലിം അവാര്‍ഡുകളില്‍ നിന്നും വ്യത്യസ്തമായി സൗത്ത് ഇന്ത്യന്‍ ഭാഷകളിലെ സിനിമകള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും പുരസ്കാരം നല്‍കുന്ന ഏറ്റവും വലിയ പുരസ്കാര രാവിന് കാനഡ സാക്ഷ്യം വഹിക്കുമ്പോള്‍ അതിനു ചുക്കാന്‍ പിടിക്കുന്നത് കാനഡയിലെ സാംസ്കാരിക പ്രവര്‍ത്തകനും കലാകാരനുമായ അജീഷ് രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രമുഖ എന്റര്‍ടൈന്മെന്റ് ഗ്രുപ്പ് ആയ Blue Sapphire Entertainment ആണ് .

സൗത്ത് ഏഷ്യന്‍ സിനിമ ലോകത്തിലെ ഏറ്റവും മികച്ചതിനെ കണ്ടെത്തി ആദരിക്കുന്ന ഈ അവാര്‍ഡ് നിശയെ ഏറ്റുവാങ്ങാന്‍ ഓരോ ജന ഹൃദയവും മിടിക്കുന്നുണ്ട്. 2018 ലെ ഏറ്റവും ആകാംക്ഷഭരിതമായ ഈ സ്‌റ്റേജ്‌ഷോക്ക് സാക്ഷ്യം വഹിക്കാന്‍ കാനഡ ഒരുങ്ങി കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം റീലീസ് ആയ മലയാളം തമിഴ് സിനിമകളില്‍ നിന്നു മികച്ചതിനെ തിരഞ്ഞെടുത്തു ഓരോ കാറ്റഗറിയില്‍ അവാര്‍ഡ് തീരുമാനിക്കാന്‍ ഏറ്റവും പ്രഗത്ഭരായ ജൂറികള്‍ അടങ്ങുന്ന പാനലാണ് കൊണ്ടുവന്നിരിക്കുന്നത്. കൂടാതെ മറ്റുള്ള അവാര്‍ഡ് നെറ്റില്‍ നിന്നുമൊക്കെ തികച്ചും വ്യത്യസ്തമായി BSE വോട്ടിംഗ് സിസ്റ്റം ഉപയോഗിക്കുന്നുണ്ട്. ഇഷ്ടപ്പെട്ട സിനിമക്കും നടീനടന്മാര്‍ക്കും വോട്ട് ചെയ്യാന്‍ ഓരോ പ്രേക്ഷകനും അവസരം കൊടുക്കുന്ന ഒരു പുതിയ സംവിധാനമാണ് ഇതിലൂടെ ഠകടഎഅ പരിചയപ്പെടുത്തുന്നത്.

മലയാളത്തിലെ മികച്ച സപ്പോര്‍ട്ടിങ് ആക്ടര്‍ക്കുള്ള അവാര്‍ഡ് ക്യാറ്റഗറിയില്‍ 12 നോമിനീസ് ആണ് ഫൈനല്‍ റൗണ്ട് ലിസ്റ്റില്‍ എത്തിയിരിക്കുന്നത്. പ്രേമം എന്ന സിനിമ യിലൂടെ മലയാളി മനസ്സില്‍ ഇടം നേടിയ വിനയ് ഫോര്‍ട്ടും മലയാള സിനിമയ്ക്കു വ്യത്യസ്തമായ കഥാപാത്രങ്ങള്‍ സമ്മാനിച്ച മുകേഷ്, സിദ്ധീഖ്, വിജയ രാഘവന്‍, ജോയ് മാത്യു, തുടങ്ങിയവരും നോമിനീസില്‍ ഉള്‍പ്പെടുന്നു. കോമഡി സീനുകളിലൂടെ ജനഹൃദയങ്ങളില്‍ കയറി പിന്നീട് ഒട്ടനേകം റോളുകള്‍ കൈകാര്യം ചെയ്ത സുരാജ് വെഞ്ഞാറമൂട്, ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, ഗോദ തുടങ്ങി സിനിമകളിലൂടെ മലയാളികള്‍ക്ക് ആവേശം പകര്‍ന്ന രഞ്ജി പണിക്കര്‍, കോമഡി റോളുകളും വില്ലന്‍ കഥാപാത്രങ്ങളും ഏറ്റെടുത്തു അരങ്ങു തകര്‍ത്ത കലാഭവന്‍ ഷാജോണ്‍, ജോജു ജോര്‍ജ്, വിജയ് ബാബു തുടങ്ങിയവരും നോമിനീസ് ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. മലയാള സിനിമയ്ക്കു ഒരു പിടി നല്ല കഥാപാത്രങ്ങള്‍ നല്‍കിയ മുരളി ഗോപിയും അനൂപ് മേനോനും ഫൈനല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുന്നു.
http://tisfa.ca/awards-malayalam/vote-best-supporting-actor-malayalam/ എന്ന സൈറ്റില്‍ ഇഷ്ട്ടപ്പെട്ട സപ്പോര്‍ട്ടിങ് ആക്ടര്‍ക്ക് വോട്ട് ചെയ്യാം.

മലയാളത്തിലെ മികച്ച ഗായകനുള്ള അവാര്‍ഡ് കാറ്റഗറിക്കും വോടിംഗ് സംവിധാനം കൊണ്ടുവന്നിട്ടുണ്ട്. 6 നോമിനീസ് ആണ് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.മലയാളികള്‍ ഇടനെഞ്ചില്‍ കൊണ്ടുനടക്കുന്ന ഒരു പിടി നല്ല ഗാനങ്ങള്‍ നമുക്ക് സമ്മാനിച്ചവരാണ് ഈ 6 പേര്‍. സന്തോഷത്തിലും സങ്കടത്തിലും അങ്ങനെ നമ്മുടെ ഓരോ വികാര പൂര്‍ണ്ണമായ നിമിഷത്തിലും നാം കാതോര്‍ക്കുന്നത് ഇവരുടെ ശബ്ദങ്ങള്‍ക്കായിരിക്കും. അഭിജിത്ത് വിജയന്‍, മധു ബാലകൃഷ്ണന്‍, ഗണേഷ് സുന്ദരം, കാര്‍ത്തിക്, നജീം അര്‍ഷാദ്, വിജയ് യേശുദാസ് തുടങ്ങിയവരാണ് ഫൈനല്‍ റൗണ്ട് ലിസ്റ്റിലെ നോമിനീസ്. http://tisfa.ca/awards-malayalam/vote-best-male-singer/എന്ന സൈറ്റില്‍ വോട്ട് രേഖപ്പെടുത്താവുന്നതാണ്.
ടോറോന്റോ ഇന്റര്‍നാഷണല്‍ സൗത്ത് ഏഷ്യന്‍ ഫിലിം അവാര്‍ഡ് 2018 :പ്രേക്ഷകരുടെ വോട്ടിങ്ങിനു തുടക്കമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക