Image

ഭാരത് ബോട്ട് ക്ലബ്ബിന്റെ കുടുംബ സംഗമം വന്‍ വിജയമായി

ജയപ്രകാശ് നായര്‍ Published on 02 May, 2018
ഭാരത് ബോട്ട് ക്ലബ്ബിന്റെ കുടുംബ സംഗമം വന്‍ വിജയമായി
ന്യൂയോര്‍ക്ക് : വള്ളംകളിയെ നെഞ്ചിലേറ്റിയ ന്യൂയോര്‍ക്കിലെ മലയാളികളുടെ സംഘടനയായ ഭാരത് ബോട്ട് ക്ലബ്ബിന്റെ വാര്‍ഷിക കുടുംബ സംഗമം വെസ്റ്റ് ന്യായക്കിലുള്ള ക്ലാര്‍ക്‌സ് ടൌണ്‍ റിഫോംഡ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ച് ഏപ്രില്‍ 28 ശനിയാഴ്ച വൈകിട്ട് 5 മണി മുതല്‍ നടക്കുകയുണ്ടായി.

നന്ദന കൃഷ്ണരാജും രേവതി സെന്നും ചേര്‍ന്ന് വന്ദേ മാതരം ആലപിച്ചുകൊണ്ട് ചടങ്ങുകള്‍ ആരംഭിച്ചു. രോഹിത് രാധാകൃഷ്ണന്‍ അമേരിക്കന്‍ ദേശീയ ഗാനം ആലപിച്ചു.

സെക്രട്ടറി വിശാല്‍ വിജയന്‍ സ്വാഗതം ആശംസിക്കുകയും ഭാരത് ബോട്ട് ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു വിശദീകരിക്കുകയും ചെയ്തു. പ്രസിഡന്‍റ് രാധാകൃഷ്ണന്‍ കുഞ്ഞുപിള്ള, തന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ ഈ വര്‍ഷം ബി.ബി.സി. പങ്കെടുക്കാന്‍ ഉദ്ദേശിക്കുന്ന മത്സര വള്ളംകളികളെക്കുറിച്ച് വിശദീകരിക്കുകയുണ്ടായി.

പ്രസിഡന്‍റ് രാധാകൃഷ്ണന്‍ കുഞ്ഞുപിള്ള, ഉപദേശക സമിതി അധ്യക്ഷന്‍ പ്രൊഫ. ജോസഫ് ചെറുവേലില്‍, മുഖ്യാതിഥിയും പ്രധാന സ്‌പോണ്‍സറുമായ ശ്രീ ജെയിന്‍ ജേക്കബ്, സെക്രട്ടറി വിശാല്‍ വിജയന്‍, ട്രഷറര്‍ വിശ്വനാഥന്‍ കുഞ്ഞുപിള്ള, ടീം ക്യാപ്റ്റന്‍ ശ്രീ ചെറിയാന്‍ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചു.

ഉപദേശക സമിതി അധ്യക്ഷന്‍ പ്രൊഫ. ജോസഫ് ചെറുവേലില്‍ തന്റെ ആശംസാ പ്രസംഗത്തില്‍ ഓരോ കുട്ടനാട്ടുകാരന്റെയും ഹൃദയത്തില്‍ വഞ്ചിപ്പാട്ടിന്റെ ഈണമുണ്ടെന്നും അത് കേള്‍ക്കുമ്പോള്‍ പ്രായാധിക്യത്തിലും താന്‍ ആവേശഭരിതനായിത്തീരാറുണ്ടെന്നും പറഞ്ഞു.

ക്ലബ്ബിന്റെ രക്ഷാധികാരിയും അക്കൗണ്ടിംഗ് സ്ഥാപനത്തിന്റെ ഉടമയുമായ ശ്രീ ജെയിന്‍ ജേക്കബ്ബിനെ സദസ്സിന് പരിചയപ്പെടുത്തിക്കൊണ്ട് അദ്ദേഹം ഈ ക്ലബ്ബിനുവേണ്ടി ചെയ്യുന്ന സഹായസഹകരണങ്ങള്‍ വളരെ വലുതാണെന്ന് ജയപ്രകാശ് നായര്‍ പറഞ്ഞു.

മഞ്ജു ഹരീഷ്, ഹരീഷ് മുരളീധരന്‍, ഫ്രാന്‍സിസ് കെ. എബ്രഹാം, ജോണ്‍ കുസുമാലയം, സുജിത് കുമാര്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. നയന സുജിത്, സ്‌നേഹ ബാബുരാജ്, അഞ്ജലി, കാവ്യ, ജാന്‍വി, സോന, അഞ്ജന, റുഹാനിക, ആര്യ, ശ്രേയ, കീര്‍ത്തന സുജിത്, ശില്‍പ്പ രാധാകൃഷ്ണന്‍, സോണിയ എന്നിവര്‍ വിവിധങ്ങളായ നൃത്ത നൃത്യങ്ങള്‍ അവതരിപ്പിച്ചു. മാളവിക പണിക്കരുടെ നൃത്തം ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. പ്രഭാ ഹരിയുടെയും സംഘത്തിന്റെയും നൃത്തങ്ങളും എടുത്തു പറയത്തക്കതായിരുന്നു.

ടീം ക്യാപ്റ്റന്‍ ചെറിയാന്‍ വര്‍ഗീസ്, ഭാരത് ബോട്ട് ക്ലബ്ബ് ടീം ഏതു മത്സര വള്ളം കളിയിലും പങ്കെടുക്കാന്‍ സുസജ്ജമാണെന്ന് പറഞ്ഞു.

പതിമ്മൂന്നു മാരത്തോണുകള്‍ ഓടിയിട്ടുള്ള ക്ലബ്ബ് മെമ്പര്‍ കൂടിയായ ശ്രീ ഇന്ദുചൂഡന്‍ പണിക്കര്‍ കൈവരിച്ച നേട്ടങ്ങള്‍ കണക്കിലെടുത്ത് പ്രസിഡന്റ് രാധാകൃഷ്ണന്‍ കുഞ്ഞുപിള്ളയും ഉപദേശക സമിതി അധ്യക്ഷന്‍ പ്രൊഫ. ജോസഫ് ചെറുവേലിയും ചേര്‍ന്ന് അദ്ദേഹത്തെ പൊന്നാട അണിയിച്ചാദരിച്ചു.

കൊച്ചു കുട്ടികള്‍ പ്രച്ഛന്ന വേഷത്തില്‍ വേദിയില്‍ എത്തിയപ്പോള്‍ ആളുകള്‍ ഹര്‍ഷാരവത്തോടെയാണ് അവരെ സ്വീകരിച്ചത്. പ്രൊഫസര്‍ ചെറുവേലിയുടെ നിര്‍ദ്ദേശപ്രകാരമാണ് കൊച്ചുകുട്ടികളുടെ പ്രച്ഛന്ന വേഷം അരങ്ങത്തു കൊണ്ടുവന്നത്. ഒരു മത്സരം ആയിരുന്നില്ലെങ്കിലും പങ്കെടുത്തവര്‍ക്കെല്ലാം പ്രോത്സാഹന സമ്മാനം നല്‍കി.

രോഹിത് രാധാകൃഷ്ണനും സംഘവും ചേര്‍ന്ന് അവതരിപ്പിച്ച പാശ്ചാത്യ സംഗീതവും തുടര്‍ന്ന് അവരുടെ താളത്തിനൊത്തു രാധാകൃഷ്ന്‍ കുഞ്ഞുപിള്ളയും സംഘവും നാടന്‍ പാട്ട് ആലപിച്ചതും ഏവര്‍ക്കും ഹരമായി. വിശ്വനാഥന്‍ കുഞ്ഞുപിള്ളയും സംഘവും ആലപിച്ച വഞ്ചിപ്പാട്ടിനോടൊപ്പം ശ്രോതാക്കളും ചേര്‍ന്ന് പാടിയപ്പോള്‍ ഒരു മത്സര വള്ളം കളിയുടെ ആരവം അവിടെ മുഴങ്ങി.

റാഫിള്‍ ടിക്കറ്റുകള്‍ വിറ്റുകൊണ്ട് കുറച്ചു ഫണ്ട് സമാഹരിക്കാന്‍ സഹായിച്ചത് ഗിരിജ വിശ്വനാഥനും സംഗീത രാധാകൃഷ്ണനുമായിരുന്നു.

എം.സി. മാരായി ജയപ്രകാശ് നായരും അഞ്ജു ദേവും പ്രവര്‍ത്തിച്ചു. ട്രഷറര്‍ വിശ്വനാഥന്‍ കുഞ്ഞുപിള്ളയുടെ കൃതജ്ഞതാ പ്രസംഗത്തിന് ശേഷം ഇന്ത്യന്‍ ദേശീയ ഗാനാലാപനത്തോടെ സംഗമത്തിനു തിരശ്ശീല വീണു.
ഭാരത് ബോട്ട് ക്ലബ്ബിന്റെ കുടുംബ സംഗമം വന്‍ വിജയമായിഭാരത് ബോട്ട് ക്ലബ്ബിന്റെ കുടുംബ സംഗമം വന്‍ വിജയമായിഭാരത് ബോട്ട് ക്ലബ്ബിന്റെ കുടുംബ സംഗമം വന്‍ വിജയമായിഭാരത് ബോട്ട് ക്ലബ്ബിന്റെ കുടുംബ സംഗമം വന്‍ വിജയമായിഭാരത് ബോട്ട് ക്ലബ്ബിന്റെ കുടുംബ സംഗമം വന്‍ വിജയമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക