Image

ലൗലി വര്‍ഗീസ് , മറിയാമ്മ ജേക്കബ് ഈ അമ്മമാരെ മറപ്പതെങ്ങനെ ?

അനില്‍ പെണ്ണുക്കര Published on 02 May, 2018
ലൗലി വര്‍ഗീസ് , മറിയാമ്മ ജേക്കബ് ഈ അമ്മമാരെ മറപ്പതെങ്ങനെ ?
മകന്റെ മൃതദേഹത്തിനു മുന്നില്‍ കരുത്തോടെ പതറാതെ നിന്ന രണ്ട് അമ്മമാരാണ് ലൗലി വര്‍ഗീസും, മറിയാമ്മ ജേക്കബും .

ലൗലി വര്‍ഗീസ് എന്ന പേര് കേള്‍ക്കുമ്പോള്‍ കണ്ണു നിറയാത്തവരായി ആരും ഉണ്ടാവില്ല. കാര്‍ബോണ്ടേല്‍ വനാന്തരങ്ങളില്‍ കണ്ടെടുക്കപ്പെട്ട തന്റെ മകന്‍ പ്രവീണ്‍ വര്‍ഗീസിന്റെ ചേതനയറ്റ ശരീരം കണ്ട് വാവിട്ടു കരഞ്ഞ ആ അമ്മയുടെ മുഖം ഇന്നും നമ്മുടെ മനസ്സില്‍ മായാതെ കിടക്കുന്നു. സൗത്തേണ്‍ ഇല്ലിനോയ്‌സ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിയായ പ്രവീണ്‍ ആ അമ്മയുടെ ശക്തിയും വിശ്വാസവും സ്‌നേഹവും പ്രാര്‍ത്ഥനയും ആയിരുന്നു. മകന്റെ വിനിയോഗത്തില്‍ ദുഃഖിതയായി നാലു ചുവരുകള്‍ക്കുള്ളില്‍ വെട്ടവും വെളിച്ചവും കാണാതെ പ്രാര്‍ത്ഥനയോടെ കണ്ണീരൊഴുക്കുന്ന അമ്മയല്ല ഇന്ന് ലൗലി വര്‍ഗീസ്, മറിച്ചു തന്റെ മകന്‍ തന്നോടൊപ്പം ഉണ്ടെന്നു വിശ്വസിക്കുകയും മറ്റുള്ളവരെ നഷ്ടങ്ങള്‍ മറന്നു ജീവിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന ധൈര്യമുള്ള സ്ത്രീയായാണ് അവര്‍ രംഗത്തെത്തിയിരിക്കുന്നത്. പലരും വിശ്വാസത്തിന്റെയും ദൈവകൃപയുടെയും പ്രതീകമായി ലൗലി വര്‍ഗീസിനെ ചൂണ്ടിക്കാട്ടുമ്പോള്‍ ദൈവമാണ് എല്ലാം എന്നും ദൈവവിശ്വാസമാണ് വേണ്ടതെന്നും നമ്മളെ പഠിപ്പിക്കുകയാണ് ഈ 'അമ്മ .
മകന്റെ വേര്‍പാടില്‍ നെഞ്ചുപൊട്ടി കരയുന്ന മറ്റൊരമ്മയാണ് മറിയാമ്മ ജേക്കബ്. 25 കാരനായ വിനു ജേക്കബിന്റെ മരണം ആ അമ്മക്ക് തളര്‍ത്തിയില്ല. തന്റെ മകന്‍ ദൈവസന്നിധിയില്‍ എത്തപ്പെട്ടു എന്നും അവന്റെ യാത്ര ദൈവം തീരുമാനിച്ചുറപ്പിച്ചതാണ് എന്നും ദൈവത്തിന്റെ അനുഗ്രഹത്താല്‍ അവന്‍ സ്വര്‍ഗ്ഗകവാടം താണ്ടിയിരിക്കുന്നു എന്നും മകന്റെ മൃത ദേഹത്തിനു മുന്നില്‍ നിന്നുകൊണ്ട് ലോകത്തോട് ആ അമ്മ പറയുകയുണ്ടായി.
നൊന്തുപ്രസവിച്ച മകന്‍ അകാലത്തില്‍ വേര്‍പിരിയുന്ന ദുഃഖം ഒരമ്മയും സഹിക്കില്ല. പക്ഷേ, അരുമമകന്‍റെ ചേതനയറ്റ ശരീരത്തിനു മുന്നില്‍ നിന്നപ്പോള്‍ മറിയാമ്മ ഒരു തരിമ്പു പോലും പതറിയില്ല. ഒരു വാക്കു പോലും ഇടറിയില്ല. വിലാപയാത്രയല്ലാതെ സന്തോഷത്തോടെ മകനെ യാത്രയാക്കണമെന്നാണ് ആ അമ്മ അവന്‍റെ സഹോദരങ്ങളോടും സുഹൃത്തുക്കളോടും പറഞ്ഞത്. സഹനങ്ങള്‍ ദൈവനിശ്ചയമാണെന്ന ഉറച്ച ബോധ്യമായിരുന്നു മറിയാമ്മയെ സ്വന്തം മകന്‍റെ അകാലവിയോഗത്തിനു മുന്നില്‍ തളരാതെ നില്ക്കാന്‍ സഹായിച്ചത്.

കാഷ്മീര്‍ മുതല്‍ കന്യാകുമാരി വരെ റിക്കാര്‍ഡ് വേഗത്തില്‍ കാറോടിച്ച വിനു ലിംക ബുക്കിലും ഇടം പിടിച്ച വിനുവിന്‍റെ സംസ്കാര ചടങ്ങുകള്‍ക്ക് മുമ്പ് അമ്മ മറിയാമ്മ നടത്തിയ പ്രസംഗം നമ്മുടെയൊക്കെ കരളലിയിക്കും .
മകന്‍റേത് പെടുമരണമല്ലെന്നും അവന് ദൈവം നിശ്ചയിച്ച സമയം അവസാനിച്ചതാണെന്നും ആ തീരുമാനം തിരുത്താന്‍ ആര്‍ക്കുമാകില്ലെന്നുമാണ് അമ്മ 13 മിനിറ്റ് നീണ്ട പ്രസംഗത്തില്‍ പറഞ്ഞത്. മകന്‍റെ മുടിയിഴകള്‍ തഴുകി അവനെ നിത്യതയിലേക്ക് യാത്രയയയ്ക്കുമ്പോഴും തളരാതെ ഉറച്ചുനിന്നു ആ അമ്മമനസ്. സഹനത്തിന്‍റെയും സ്‌നേഹത്തിന്‍റെയും വലിയ മാതൃകയായ ഒരു അമ്മയെയാണ് സംസ്കാരചടങ്ങിനെത്തിയവര്‍ അന്ന് കണ്ടത്. ചെങ്ങന്നൂരിലാണ് വിനുവിന്‍റെ മരണത്തിലേക്ക് നയിച്ച ആ അപകടമുണ്ടായത്.

മകന് വേണ്ടി പ്രാര്‍ത്ഥനയോടെ കണ്ണീരൊപ്പിയ ആ രണ്ട് അമ്മമാരും ഈയിടെ പരസ്പരം കണ്ടുമുട്ടി.മകന്‍ നഷ്ട്ടപ്പെട്ട ഒരു അമ്മയുടെ വേദന അനുഭവിച്ചറിഞ്ഞതിനാല്‍ മറിയാമ്മ ജേക്കബിന്റെ സങ്കടത്തില്‍ പങ്കു ചേരാന്‍ ലൗലി വര്‍ഗീസ് മറിയാമ്മ ജേക്കബിന്റെ വീട്ടില്‍ എത്തുകയായിരുന്നു.

വിനുവിന്റെ മരണ വാര്‍ത്ത ലൗലിയില്‍ പഴയ ഓര്‍മ്മകളെ ഉണര്‍ത്തിയെങ്കില്‍ പോലും ആ അമ്മക്ക് തുണയാവാനാണ് ലൗലി വര്‍ഗീസ് ശ്രമിച്ചത്. ഒരു മകന്റെ മൃതദേഹത്തിന് മുന്നില്‍ നിന്നും മകനെക്കുറിച്ചു പറയുന്ന മറ്റൊരമ്മയായി മാറി ഇവിടെ ലൗലി വര്‍ഗീസ്.അതില്‍ തന്റെ വേദനകളെ കടിച്ചമര്‍ത്തി മറ്റൊരാളുടെ വേദനയെ കുറക്കാന്‍ ശ്രമിച്ചുകൊണ്ട് ഈ ലോകത്തിനു മാതൃക കൂടി ആകുകയായിരുന്നു ലൗലി വര്‍ഗീസ് എന്ന അമ്മ.ഈ രണ്ട് അമ്മമാരുടെയും സംഗമത്തിന് സാക്ഷിയായി പ്രവീണ്‍ വര്‍ഗീസിന്റെ അച്ഛന്‍ പൊന്നു വര്‍ഗീസും
ലൗലി വര്‍ഗീസ് , മറിയാമ്മ ജേക്കബ് ഈ അമ്മമാരെ മറപ്പതെങ്ങനെ ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക