Image

ലോക കേരളസഭ ഏഴ് സ്റ്റാന്റിങ് കമ്മറ്റികള്‍ക്ക് സര്‍ക്കാര്‍ രുപം നല്‍കി .അമേരിക്കക്കു പ്രാധിനിധ്യമില്ല

.പി.പി.ചെറിയാന്‍ Published on 03 May, 2018
ലോക കേരളസഭ ഏഴ് സ്റ്റാന്റിങ്  കമ്മറ്റികള്‍ക്ക് സര്‍ക്കാര്‍  രുപം നല്‍കി .അമേരിക്കക്കു പ്രാധിനിധ്യമില്ല
ജനുവരി 12, 13 തീയതികളില്‍ തിരുവനന്തപുരത്തു നടന്ന ലോക കേരളസഭയില്‍ രൂപപ്പെടുത്തിയ  ആശയങ്ങള്‍ ചര്‍ച്ച ചെയ്ത് നടപ്പിലാക്കുന്നകുന്നതിനു ഏഴ് സ്റ്റാന്റിങ് കമ്മറ്റികള്‍ക്ക് സര്‍ക്കാര്‍ രുപം നല്‍കി . 13 മുതല്‍ 17 വരെ അംഗങ്ങളുള്ള ഓരോ കമ്മറ്റിയും മൂന്ന് മാസത്തിനകം പ്രത്യേകം പ്രത്യേകം റിപ്പോര്‍ട്ട് തെയ്യാറാക്കും. ആവശ്യമുള്ളപക്ഷം കമ്മറ്റി അദ്ധ്യക്ഷന് ഏതെങ്കിലും ഒരു മേഖലയിലെ വിദഗ്ധനെ ക്ഷണിച്ചു വരുത്തി സഹായം ആവശ്യപ്പെടാം.പമ്മശ്രീ.ഡോ.രവിപിള്ള(ചെയര്‍മാന്‍, ലോകകേരളസഭ നിര്‍വ്വഹണവും കേരള വികസന ഫണ്ട് രൂപികരണവും). 2.പമ്മശ്രീഎം. എ.യൂസഫലി  (ചെയര്‍മാന്‍, പ്രവാസി മലയാളി നിക്ഷേപവും സുരക്ഷയും). 3.പമ്മശ്രീ.ഡോ. ആസാദ് മൂപ്പന്‍ (ചെയര്‍മാന്‍, പുനരധിവാസവും മടങ്ങിയെത്തിയവര്‍ക്കുള്ള വരുമാനമാര്‍ഗ്ഗവും). 4. വി.സി.റപ്പായി  (ചെയര്‍മാന്‍,കുടിയേറ്റത്തിന്റെ ഗുണനിലവാരവും സാധ്യതകളും,5.സുനിത കൃഷ്ണന്‍ (ചെയര്‍മാന്‍,കുടിയേറ്റ നിയമവും വനിതകളായ കുടിയേറ്റക്കാരുടെ സേവനവും)  6. പ്രൊ.കെ.സച്ചിദാനന്ദന്‍ (ചെയര്‍മാന്‍, കുടിയേറ്റവും സാംസ്‌കാരിക വിനിമയവും)7. എം.മുകുന്ദന്‍ (ചെയര്‍മാന്‍, ഇന്ത്യയ്ക്ക് അകത്തുള്ള മലയാളിസമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന കമ്മറ്റി). നോര്‍ക്കാ വകുപ്പ് പ്രിന്‍സിപ്പിള്‍ സെക്രട്ടറി ഡോ.എ.കെ. ഇളങ്കോവാന്‍ ഐ.എ.എസ്സ് എല്ലാ കമ്മറ്റികളുടെയും കണ്‍വിണറായും നോര്‍ക്കാ റൂട്ട്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫിസര്‍ ഹരികൃഷ്ണന്‍. നമ്പൂതിരി.കെ ജോയിന്റ് കണ്‍വിണറുമായി പ്രവര്‍ത്തിക്കും.

ലോക കേരളസഭ ഏഴ് സ്റ്റാന്റിങ്  കമ്മറ്റികള്‍ക്ക് സര്‍ക്കാര്‍  രുപം നല്‍കി .അമേരിക്കക്കു പ്രാധിനിധ്യമില്ല
ലോക കേരളസഭ ഏഴ് സ്റ്റാന്റിങ്  കമ്മറ്റികള്‍ക്ക് സര്‍ക്കാര്‍  രുപം നല്‍കി .അമേരിക്കക്കു പ്രാധിനിധ്യമില്ല
Join WhatsApp News
soman 2018-05-03 08:14:36
അതിനു അമേരിക്കയിൽ നിന്ന് മികവിന്റെ അടിസ്ഥാനത്തിൽ ആരെയും ഉൾപ്പെടിത്തിയിട്ടില്ലല്ലോ. ശുപാർശ പ്രകാരം വഴിപാടു പോലെ ചിലർ. അതല്ലേ നമ്മുടെ ശാപം.  പിന്നെ ഇത് വല്ലതും നടക്കുമോ.  യുസഫലിക്കും, രവി പിള്ളക്കും ഇതിനൊക്കെ എവിടെ സമയം 
നേതാക്കൾ 2018-05-03 11:09:46
അമേരിക്കൻ 'നേതാക്കൾ' ക്ഷണിച്ചില്ലെങ്കിലും അങ്ങ് ചെല്ലും. എന്നിട്ട് മീറ്റിംഗ് കഴിഞ്ഞ് സ്റ്റേജ് കാലിയാകുമ്പോൾ കേറിനിന്ന് കുറെ പടമെടുക്കും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക